
Actor
പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്! റിപ്പോർട്ടുകൾ ഇങ്ങനെ
പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്! റിപ്പോർട്ടുകൾ ഇങ്ങനെ

മലയാള സിനിമയിൽ നടനായും സംവിധായകനായും നിർമ്മാതാവായും തിളങ്ങി നിൽക്കുന്ന നടനാണ്
പൃഥ്വിരാജ് സുകുമാരന്‍. അടുത്ത വര്‍ഷമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ എമ്പുരാൻ ആരംഭിക്കുക. ഇപ്പോഴിതാ നടൻ വീണ്ടും ബോളിവുഡിൽ അഭിനയിക്കാൻ പോകുകയാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്
ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. കശ്മീരിലെ തീവ്രവാദവും മറ്റും പശ്ചാത്തലമായി വരുന്ന ഒരു ഇമോഷണല്‍ ത്രില്ലറായിരിക്കും ഈ ചിത്രമെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭദ്രന്ബോളിവുഡ് സൂപ്പര്‍ നായിക കജോള്‍ ആയിരിക്കും ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട് . അതിനൊപ്പം തന്നെ ബോളിവുഡ് സൂപ്പര്‍ താരമായ സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാന് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയായിരിക്കും ഇതെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.
നവാഗതനായ കായോസ് ഇറാനി സംവിധാനം ചെയ്യാന്‍ പോകുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ്. അല്‍ഫോന്‍സ് പുത്രന് ഒരുക്കിയ ഗോള്‍ഡ് ആണ് പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം. ഡിസംബര്‍ ഒന്നിനാണ് ഈ ചിത്രം റിലീസ് ചെയ്യുക.
അതിന് ശേഷം ഡിസംബര്‍ ഇരുപത്തിരണ്ടിന് ഷാജി കൈലാസ് ഒരുക്കുന്ന കാപ്പ എന്ന പൃഥ്വിരാജ് ചിത്രവും പ്രേക്ഷകരുടെ മുന്നിലെത്തും. പ്രശാന്ത് നീല്‍ ഒരുക്കുന്ന പ്രഭാസ് ചിത്രമായ സലാറിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കിയ പൃഥ്വിരാജ്, ഡിസംബറില്‍ ജയന് നമ്പ്യാരുടെ വിലായത് ബുദ്ധയും ചെയ്ത് തീര്‍ക്കുമെന്നാണ് സൂചന.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...