
News
അവതാരകയെ അപമാനിച്ച സംഭവം; നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചു
അവതാരകയെ അപമാനിച്ച സംഭവം; നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചു

അഭിമുഖത്തിനിടെ ഓൺലൈൻ അവതാരക അസഭ്യം പറഞ്ഞതിന്റെ പേരിൽ നടൻ ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ശ്രീനാഥ് ഭാസിക്കെതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് പിൻവലിച്ചു.
അഭിമുഖത്തിനിടെ യൂട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച കേസില്‍ നടന് ശ്രീനാഥ് ഭാസി അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.
പരാതിക്കാരുമായി ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് നടന്റെ ഹർജി ഹൈക്കോടതി പരിഗണിച്ച് കേസ് റദ്ദാക്കിയിരുന്നു. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പ് അവതാരകയോട് പറഞ്ഞതോടെ, അത് അംഗീകരിക്കുന്നതായി അവതാരക പ്രതികരിച്ചിരുന്നു. ശ്രീനാഥ് നേരില്‍ കണ്ട് സംസാരിച്ചെന്നും തെറ്റുകള്‍ ഏറ്റുപറഞ്ഞെന്നും അവതാരക പറഞ്ഞിരുന്നു.
‘ചട്ടമ്പി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് അവതാരക പരാതിയില്‍ ആരോപിച്ചത്. മരട് പൊലീസിനും വനിതാ കമ്മീഷനും അവതാരക പരാതി നല്‍കിയിരുന്നു.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെയാണ് ഷെഫാലി...