Connect with us

സിനിമാ താരം മഞ്ജിമ വിവാഹിതയായി; വിവാഹചിത്രങ്ങൾ കാണാം…

News

സിനിമാ താരം മഞ്ജിമ വിവാഹിതയായി; വിവാഹചിത്രങ്ങൾ കാണാം…

സിനിമാ താരം മഞ്ജിമ വിവാഹിതയായി; വിവാഹചിത്രങ്ങൾ കാണാം…

മലയാളികൾക്ക് സുപരിചിത ആയ നടിയാണ് മഞ്ജിമ മോഹൻ. ബാലതാരമായെത്തി മികച്ച ഒരുപിടി നല്ല സിനിമകൾ താരം മലയാളികൾക്കായി സമ്മാനിച്ചു. പ്രിയം എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ സിനിമ.

എന്നാൽ, കുറേക്കാലം സിനിമകളിൽ കാണാഞ്ഞ മഞ്ജിമ പിന്നീട് വടക്കൻ സെൽഫി എന്ന സിനിമയിൽ നായിക ആയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ മഞ്ജിമ മുൻനിര നായിക നടി ആയി.

ഇപ്പോഴിതാ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് മഞ്ജിമ. ​നടൻ ​ഗൗതം കാർത്തിക്കുമായി മഞ്ജിമയുടെ വിവാ​ഹം കഴിച്ചു. ഏറെ നാളത്തെ പ്രണയത്തിനാെടുവിലാണ് വിവാഹം. ചെന്നെെയിൽ സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. വിവാ​ഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നു.

പരമ്പരാഗത ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. മൂന്നു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ ജീവിതത്തിൽ ഒന്നിച്ചത് . ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. അതിഥകളായി ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളും എത്തിച്ചേർന്നു.

ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. മണിരത്നം, ഗൗതം വാസുദേവ് മേനോൻ, ഐശ്വര്യ രജനികാന്ത് തുടങ്ങിയവർ ചടങ്ങിൽ അതിഥികളായെത്തി.

വിവാഹത്തിനായി, ഗൗതമും മഞ്ജിമയും അവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കൈകൊണ്ട് തയാറാക്കിയ ക്ഷണക്കത്തുകൾ അയച്ചിരുന്നു

ആദ്യ രണ്ട് വർഷങ്ങളിൽ ഇരുവരും തങ്ങളുടെ ബന്ധം പുറത്താവാതെ കാത്തുസൂക്ഷിക്കുന്നതിൽ വിജയിച്ചു. എന്നിരുന്നാലും 2021ൽ, അവരുടെ ബന്ധത്തെയും വിവാഹത്തെയും കുറിച്ചുള്ള കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി.

2019-ൽ ദേവരാട്ടത്തിന്റെ സെറ്റിൽ വെച്ചാണ് ഗൗതം കാർത്തിക്കും മഞ്ജിമ മോഹനും പരസ്പരം കണ്ടുമുട്ടിയത്. ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ഗൗതം തീരുമാനിക്കുകയും മഞ്ജിമയോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു

രണ്ട് ദിവസം കഴിഞ്ഞപ്പോൾ നടി യെസ് പറഞ്ഞു. ഒക്ടോബർ 31 ന്, ദമ്പതികൾ തങ്ങളുടെ ബന്ധം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഔദ്യോഗികമാക്കി.

about manjima marriage

More in News

Trending

Recent

To Top