ആര് പറഞ്ഞു എലിസബത്ത് എന്നോട് പിണങ്ങിയിട്ടില്ലെന്ന്, ഞാന്‍ എലിസബത്തിനോടും പിണങ്ങിയിട്ടുണ്ട്, നായികയെ തൊടരുത്, അത് ചെയ്യരുത്, എന്നൊക്കെ പറഞ്ഞ് എന്നെ നിയന്ത്രിക്കും; ബാല പറയുന്നു
ആര് പറഞ്ഞു എലിസബത്ത് എന്നോട് പിണങ്ങിയിട്ടില്ലെന്ന്, ഞാന്‍ എലിസബത്തിനോടും പിണങ്ങിയിട്ടുണ്ട്, നായികയെ തൊടരുത്, അത് ചെയ്യരുത്, എന്നൊക്കെ പറഞ്ഞ് എന്നെ നിയന്ത്രിക്കും; ബാല പറയുന്നു
ആര് പറഞ്ഞു എലിസബത്ത് എന്നോട് പിണങ്ങിയിട്ടില്ലെന്ന്, ഞാന്‍ എലിസബത്തിനോടും പിണങ്ങിയിട്ടുണ്ട്, നായികയെ തൊടരുത്, അത് ചെയ്യരുത്, എന്നൊക്കെ പറഞ്ഞ് എന്നെ നിയന്ത്രിക്കും; ബാല പറയുന്നു
ബാലയും എലിസബത്തും വിവാഹമോചിതരായെന്നുള്ള വാർത്ത അടുത്തിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. എന്നാൽ എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ബാല കഴിഞ്ഞ ദിവസം എത്തിയതോടെ പാപ്പരാസികളുടെ സംശയങ്ങൽ അവസാനിച്ചു
വീഡിയോയിൽ ഇരുവരും ഒരുമിച്ച് എത്തുകയും ഡാന്‍സ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ തന്റെ പുതിയ സിനിമ കാണാന്‍ ബാല എത്തിയതും എലിസബത്തിനൊപ്പമായിരുന്നു. ബാലയും എലിസബത്തും വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങളൊക്കെ അതോടെ അവസാനിച്ചിരിക്കുകയാണ്.
താനും എലിസബത്തും തമ്മിലുള്ള ജീവിതത്തിലേക്ക് പലരും ഇടപെടുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് ബാല . വേര്‍പിരിഞ്ഞ് പോയെന്ന് നിങ്ങള്‍ പറയുന്ന എന്റെ ഭാര്യ ഇതാണെന്ന് പറഞ്ഞ് എലിസബത്തും ഒരുമിച്ചുള്ള അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. മാത്രമല്ല ദാമ്പത്യ ജീവിതത്തിലെ കാര്യങ്ങള്‍ രണ്ടാളും മനസ് തുറന്ന് പറയുകയും ചെയ്തു.
ഞാന്‍ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല. ആര് പറഞ്ഞു എലിസബത്ത് എന്നോട് പിണങ്ങിയിട്ടില്ലെന്ന്. ഞാന്‍ എലിസബത്തിനോടും പിണങ്ങിയിട്ടുണ്ട്. അതിലെന്താണ്. അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. ഭാവിയില്‍ ഇനിയെന്ത് സംഭവിച്ചാലും അത് എന്റെ മാത്രം തെറ്റായിരിക്കും. ഒരിക്കലും എലിസബത്തിന്റെ ഭാഗത്ത് നിന്നൊരു തെറ്റുമില്ല. പ്രണയമേ വിജയിക്കുകയുള്ളു.
ചിലരില്‍ ചീത്ത സ്വഭാവമുണ്ട്. അവരെ വിശ്വസിക്കരുത്. സമൂഹത്തിനെതിരെ വളരെ മോശമായി അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് പ്രോത്സാഹിപ്പിക്കരുത്. അതിന് വേണ്ടി മീഡിയ ഇറങ്ങണം. അതിന്റെ വേദന എനിക്ക് മാത്രമേ അറിയുള്ളു. കൂടുതല്‍ പറയാന്‍ എനിക്ക് അധികാരമില്ലെന്നും ബാല പറയുന്നു.
കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ആദ്യ ഭാര്യയെ കുറിച്ചും അവരുടെ കുടുംബത്തിനുമെതിരെ ബാല രൂക്ഷമായ രീതിയിൽ വിമർശനം ഉന്നയിച്ചിരുന്നു. മകൾ പാപ്പു തൻ്റെ സിനിമ കാണാൻ കൂടെ വരാത്തതിൻ്റെ നിരാശയും നടൻ പങ്കുവെച്ചത് വാർത്തകളിൽ നിറയുകയും ചെയ്തു.
ചില വാര്‍ത്തകള്‍ കാണുമ്പോള്‍ എലിസബത്ത് പ്രതികരിക്കാറുണ്ട്. എന്നെ വളരെ മോശമായി ചീത്ത വരെ പറഞ്ഞിട്ടുണ്ടെന്ന് ബാല സൂചിപ്പിക്കുന്നു. പല കാര്യങ്ങളും വാര്‍ത്ത കേള്‍ക്കുമ്പോഴാണ് ഞാന്‍ അറിയുന്നത്. പിന്നെ ബാലയെ ചീത്ത പറയാനുള്ള കാരണം ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോ ആണെന്നാണ് എലിസബത്ത് പറയുന്നത്. ആ വീഡിയോ ആവശ്യമില്ലായിരുന്നു. അതിലൂടെയാണ് വാര്‍ത്ത വന്നതെന്നും അതുകൊണ്ടാണ് വഴക്ക് പറഞ്ഞതെന്നും എലിസബത്ത് സൂചിപ്പിച്ചു.
പലരും പലതും പറഞ്ഞ് തുടങ്ങി ക്ഷമ നശിച്ചപ്പോഴാണ് ഞാനങ്ങനെ ഒരു വീഡിയോ ഇട്ടതെന്നാണ് ബാലയുടെ അഭിപ്രായം. ഭര്‍ത്താവിന്റെ സിനിമ കാണാന്‍ ആദ്യമായി തിയറ്ററിലേക്ക് ഒരുമിച്ച് പോയതിന്റെ സന്തോഷവും എലിസബത്ത് പങ്കുവെച്ചു. വളരെ നല്ല സിനിമയായിരുന്നു. ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് ഞാന്‍ ലൊക്കേഷനില്‍ പോയിട്ടുണ്ട്.
ആദ്യത്തെ കുറച്ച് ദിവസം മാത്രമേ പോകാത്തതുള്ളു. ബാക്കി എല്ലാ ദിവസവും ലൊക്കേഷനിലുണ്ടായിരുന്നെന്ന് എലിസബത്ത് പറയുമ്പോള്‍ ഭാര്യയെ കൊണ്ട് വലിയ ശല്യമായിരുന്നുവെന്നാണ് ബാലയുടെ അഭിപ്രായം. നായികയെ തൊടരുത്, അത് ചെയ്യരുത്, എന്നൊക്കെ പറഞ്ഞ് എന്നെ നിയന്ത്രിക്കുകയായിരുന്നു. അതല്ലെങ്കില്‍ തന്നെ നിങ്ങള്‍ എല്ലാവരെയും പോയി കെട്ടിപ്പിടിക്കുകയായിരുന്നുവല്ലോ എന്ന് തമാശരൂപേണ എലിസബത്ത് പറയുന്നു. ഞാനതില്‍ വളരെ സന്തോഷവാനായിരുന്നുവെന്ന് ബാലയും കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...