നീരാളി മുതല്‍ ഇങ്ങോട്ടുള്ള പടങ്ങളെല്ലാം ഒരുതരത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല ശക്തമായി തിരിച്ചുവരും ; മോഹൻലാലിനോട് ആരാധകർ

മലയാളികളുടെ സ്വകാര്യ അഹങ്കരമാണ് നടന വിസ്മയം മോഹൻലാൽ .ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ക്ക് മുന്നില്‍ പുതിയ സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മഞ്ഞക്കുഞ്ഞിക്കാതുള്ള ചക്കിപ്പൂച്ചയ്ക്ക് എന്ന പ്രശസ്ത കവിതാഭാഗം പങ്കുവെച്ചുകൊണ്ട് ഇന്ന് വൈകുന്നേരം നാല് മണിക്ക് ഒരു വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
വ്യത്യസ്തമായ ഒരു സിനിമയായിരിക്കും വരാന്‍ പോകുന്നതെന്ന ചര്‍ച്ചകളാണ് ഇതോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായിരിക്കുന്നത്. എന്നാല്‍ നടന്റെ പോസ്റ്റിന് താഴെ ഉപദേശിക്കാനായി എത്തുന്ന ആരാധകരാണ് കൂടുതലെന്ന കാര്യമാണ് ശ്രദ്ധേയം.
ലാലേട്ടന്റെ എല്ലാ പടവും തന്നെ തിയേറ്റര്‍ പോകുന്ന ആളാണ് ഞാന്‍ പക്ഷേ നീരാളി മുതല്‍ ഇങ്ങോട്ടുള്ള പടങ്ങളെല്ലാം ഒരുതരത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല ശക്തമായി തിരിച്ചുവരും ഇന്ന് പ്രാര്‍ത്ഥനയോടെ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. മറ്റൊരാളാകട്ടെ മമ്മൂക്ക കൊടുക്കുന്നത് പോലെ പുതുമുഖ സംവിധായകര്‍ക്ക് അവസരങ്ങള്‍ കൊടുക്കൂ നല്ല വെറൈറ്റിയുള്ള കഥകള്‍ കേള്‍ക്കൂ
എന്ന അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്.
ക്ളാസിക്കല്‍ സംഗീതത്തിന് പ്രാധാന്യം നല്കുന്ന ശക്തമായൊരു പ്രമേയം മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിലര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ‘എലോണ്‍’ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്ന്. മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയ മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസ്’ആയിരുന്നു ഈ കോമ്പോയില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...