
Movies
നിവിന്‍ പോളി ചിത്രം ‘പടവെട്ട്’ ഒടിടിൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
നിവിന്‍ പോളി ചിത്രം ‘പടവെട്ട്’ ഒടിടിൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
Published on

നിവിന്‍ പോളി ചിത്രം ‘പടവെട്ട്’ ഒടിടിയിലേക്ക്. ഇന്ന് മുതൽ ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഒക്ടോബർ 21 തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് പടവെട്ട്. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. നടൻ സണ്ണി വെയ്ന്റെ ചലച്ചിത്ര നിർമാണ കമ്പനിയായ സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമയാണ് പടവെട്ട്. ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം നിരവധി വിവാദങ്ങളിലൂടെയാണ് കടന്നു പോയത്.
തെക്കന്‍ കേരളത്തിലെ അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം ആളുകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സണ്ണി വെയ്ന്‍, വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ലിജു കൃഷ്ണ തന്നെയാണ്.
ഷമ്മി തിലകൻ, അദിതി രവി, ഷൈൻ ടോം ചാക്കോ, രമ്യ സുരേഷ്, ബാലൻ പാറയ്ക്കൽ, കൈനകരി തങ്കരാജ്, മനോജ് ഉമ്മൻ, വിജയ രാഘവൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, അനിൽ നെടുമങ്ങാട്, സണ്ണി വെയ്ൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഛായാഗ്രഹണം ദീപക് ഡി മേനോന്, എഡിറ്റിങ്ങ് ഷഫീക്ക് മുഹമ്മദ് അലി എന്നിവര്‍ നിര്‍വ്വഹിക്കുന്നു.
ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയ ശങ്കർ – ഇഹ്സാൻ –...
തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നിവേദ തോമസും മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാനും...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...