വെള്ളിത്തിരയിലും രാഷ്ട്രീയത്തിലും തിളങ്ങിയ ജയലളിതയുടെ ജീവിതം സിനിമയാകുന്നു – ജയലളിതയായി ഖുശ്ബു ??
തമിഴ്നാട് രാഷ്ട്രീയത്തിലെ ശക്തയായ മുഖ്യമന്ത്രിയായിരുന്നു ജയലളിത . അവരുടെ മരണം തമിഴ്നാട്ടിലുണ്ടാക്കിയ ആഘാതം ചെറുതല്ല .ഇപ്പോൾ ജയലളിതയുടെ ജീവിതം സിനിമയാവുന്നു. മദ്രാസ്പട്ടണം, ദൈവത്തിരുമകള്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിബ്രി മീഡിയയാണ് ചിത്രം നിര്‍മിക്കുന്നത്. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ജയലളിതയായി ആര് വെള്ളിത്തിരയിലെത്തും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ ലോകവും പ്രേക്ഷകരും. മിക്കവാറും നറുക്ക് വീഴാൻ സാധ്യത ഖുശ്ബുവിനാണ്. ജയലളിതയുമായുള്ള ഖുശ്ബുവിന്റെ രൂപ സാദൃശ്യം ഈ റോൾ ഇവർക്ക് നേടി കൊടുക്കാൻ സാധ്യതയുണ്ടെന്നാണു വിവരങ്ങൾ .
‘ഏറ്റവും ശക്തരായ ഭരണാധികാരികളില്‍ ഒരാളായിരുന്നു ജയലളിത. ഈ ലോകത്തുള്ള ഏതൊരു സ്ത്രീയ്ക്കും അവരുടെ ജീവിതം പ്രചോദനമാണ്. അവരുടെ ജന്മവാര്ഷികത്തിന്റെ അന്നു തന്നെയായിരിക്കും ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങുക’- വിബ്രിമീഡിയയുടെ ഡയറക്ടര്‍ ബ്രിന്ദ പ്രസാദ് പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...