Connect with us

‘ക്രിക്കറ്റാണ് എന്റെ ജീവിതം, എനിക്ക് ആത്മസിശ്വാസത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കാനുള്ള അവസരങ്ങള്‍ ക്രിക്കറ്റ് തന്നു; തന്റെ ജീവിതം സിനിമയാകുന്ന സന്തോഷം പങ്കുവെച്ച് സൗരവ് ഗാംഗുലി

News

നിരവധി ആരാധകരുള്ള, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനനും ബി.സി.സി.ഐ അധ്യക്ഷനുമാണ് സൗരവ് ഗാംഗുലി. ഇപ്പോഴിതാ ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു എനന്ുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. തന്റെ ജീവിതത്തെ ആസ്പദമാക്കി ബയോപിക്ക് ഒരുങ്ങുന്നു എന്ന് സൗരവ് ഗാംഗുലി തന്നെ അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ അറിയിച്ചു.

‘ക്രിക്കറ്റാണ് എന്റെ ജീവിതം. എനിക്ക് ആത്മസിശ്വാസത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കാനുള്ള അവസരങ്ങള്‍ ക്രിക്കറ്റ് തന്നു. ഒപ്പം എന്നും ജീവിതത്തോട് ചേര്‍ത്ത് വെക്കാനൊരു മനോഹരമായ യാത്രയും. എന്റെ ഈ യാത്രയെ ബിഗ് സ്‌ക്രീനിലെത്തിക്കാന്‍ ലൗ ഫിലിംസ് ബയോപിക്ക് ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്.’- എന്നാണ് സൗരവ് ഗാംഗുലി പറഞ്ഞത്.

അതേസമയം ചിത്രത്തില്‍ തന്റെ വേഷം ചെയ്യാന്‍ റണ്‍ബീര്‍ കപൂറിനെയാണ് ഗാംഗുലി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇന്ത്യ ക്യാപ്റ്ററില്‍ നിന്ന് ബിസിസിഐ പ്രസിഡന്റ് വരെയെത്തിയ ജീവതമാണ് സിനിമയാക്കുന്നത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ധോണിയുടെ ബയോപ്പിക്കായ എംഎസ് ധോണി വലിയ വിജയം നേടിയ ഹിന്ദി സിനിമയായിരുന്നു. ചിത്രത്തില്‍ സുശാന്ത് സിങ്ങ് രാജ്പുത്തായിരുന്നു ധോണിയായത്. കൂടാതെ ഇന്ത്യന്‍ വിമണ്‍സ് ക്രിക്കറ്റ് ടീം ക്യാപറ്റനായ മിഥാലി രാജിന്റെയും ബയോപ്പിക്ക് ഒരുങ്ങുന്നുണ്ട്. തപ്‌സിയാണ് ചിത്രത്തില്‍ മിഥാലിയുടെ വേഷം ചെയ്യുന്നത്. ഷബാസ് മീഥു എന്നാണ് ചിത്രത്തിന്റെ പേര്.

ക്രിക്കറ്റ് താരമായ ഝുലാന്‍ ഗോസ്വാമിയായി അനുഷ്‌ക ഷര്‍മ്മ സിനിമ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്രിക്കറ്റ് വേള്ഡ് കപ്പിനെ കുറിച്ചുള്ള മറ്റൊരു ബോളിവുഡ് ചിത്രമാണ് 83. 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ കുറിച്ചാണ് സിനിമ. ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ കപില്‍ ദേവിനെ അവതരിപ്പിക്കുന്നത് റണ്‍വീര്‍ സിങ്ങാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന 83 കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു.

More in News

Trending

Recent

To Top