
News
പള്ളിയിൽ ചിത്രീകരണം; സിനിമ സംഘത്തിന് നേരെ വീണ്ടും അതിക്രമം
പള്ളിയിൽ ചിത്രീകരണം; സിനിമ സംഘത്തിന് നേരെ വീണ്ടും അതിക്രമം

സിനിമ ചിത്രീകരണത്തിനെതിരെ വീണ്ടും അതിക്രമം. കോഴിക്കോട് ചേന്ദമംഗലൂരിൽ ഷമീർ പരവന്നൂർ സംവിധാനം ചെയ്യുന്ന ‘അനക്ക് എന്തിന്റെ കേട്’ എന്ന സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്. രണ്ടംഗ സംഘമാണ് സെറ്റിൽ കയറി അക്രമം നടത്തിയത്. ഷൂട്ടിങ്ങിനായി തയ്യാറാക്കിയ അലങ്കാര ബൾബുകൾ ഉൾപ്പെടെ രണ്ടുപേർ നശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ചേന്ദമംഗലൂരിലെ മിനി പഞ്ചാബി പള്ളിയിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. രണ്ട് പേർ പള്ളിയിൽ ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞ് സെറ്റിൽ അതിക്രമം നടത്തുകയായിരുന്നു. പള്ളി അധികൃതരുടെ അനുമതി വാങ്ങിയാണ് ചിത്രീകരണം നടത്തിയത് എന്ന് സംവിധായകൻ ഷമീർ പരവന്നൂർ പറയുന്നു. തുടർന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരുന്നു
പള്ളി ഭാരവാഹികൾ അക്രമികളെ തടയുകയും ഷൂട്ടിങ് തുടരാൻ അനുവദിക്കുകയും ചെയ്തു. പള്ളി ഭാരവാഹികളുടെയും നാട്ടുകാരുടെയും പൂർണ പിന്തുണയോടെയാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. പൊലീസിന്റെ സംരക്ഷണത്തിലാണ് ഇപ്പോൾ ഷൂട്ടിങ് തുടരുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...