ബിലാലിനെ എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം ; മനോജ് കെ ജയൻ !
Published on

മമ്മൂട്ടി ആരാധകര്‍ വളരെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന സിനിമയാണ് ബിലാല്‍ . 2023ഒടെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രൈഡെ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുക. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമല്‍ നീരദ് ഒരുക്കിയ സിനിമയായിരുന്നു ബിഗ് ബി. തീയേറ്ററില്‍ വലിയൊരു ഓളമുണ്ടാക്കിയില്ലെങ്കിലും സിനിമാ പ്രേമികള്‍ക്കിടയില്‍ ഒരു കള്‍ട്ട് സ്റ്റാറ്റസ് നേടിയെടുക്കാന്‍ ബിഗ് ബിയ്ക്ക് സാധിച്ചിരുന്നു. അതുവരെ കാണാത്തൊരു രൂപത്തിലും ഭാവത്തിലുമാണ് ബിഗ് ബിയില്‍ അമല്‍ മമ്മൂട്ടിയെ അവതരിപ്പിച്ചത്. മലയാളത്തിലെ പുതു തരംഗത്തിന്റെ വരവറിയിച്ച സിനിമകളിലൊന്നാണ് ബിഗ് ബി.
അതുകൊണ്ട് തന്നെയാണ് ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കിയത്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ 2017 ലാണ് ഔദ്യോഗികമായൊരു പ്രഖ്യാപനമുണ്ടാകുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഉടനെ എത്തുമെന്ന് സംവിധായകന് അമല്‍ നീരദ് അറിയിച്ചുവെങ്കിലും ആരാധകരുടെ കാത്തിരിപ്പ് 2022 കഴിയുമ്പോഴും തുടരുകയാണ്. അമലും മമ്മൂട്ടിയും ഇതിനിടെ മറ്റൊരു സിനിമ ചെയ്തുവെങ്കിലും ബിലാലിനെക്കുറിച്ച് യാതൊരു വിവരവുമില്ല.
ഇപ്പോഴിതാ ബിലാലിനെക്കുറിച്ചും ബിലാല്‍ വൈകിയതിന് പിന്നിലെ കാരണത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന് മനോജ് കെ ജയന്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മനോജ് കെ ജയന് മനസ് തുറന്നത്. ബിലാല്‍ വൈകിയതിന്റെ കാരണം കൊറോണ പരത്തിയ പത്തനംതിട്ടക്കാരന് ആണെന്നാണ് മനോജ് കെ ജയന് തമാശ രൂപേണ പറയുന്നത്. ആ വാക്കുകള്‍ ഇങ്ങനെ
”ബിലാലിനെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. ഒന്നും കൃത്യമായിട്ടുള്ളതല്ല. സിനിമ നടക്കുമായിരുന്നു, ഒരു പത്തനംതിട്ടക്കാരന് അന്ന് ആദ്യത്തെ കൊറോണ പരത്തിപ്പോയില്ലേ. അതിന് മൂന്ന് ദിവസം മുമ്പോ ഒരാഴ്ച മുമ്പോ തുടങ്ങാനിരുന്ന പടമായിരുന്നു ബിലാല്‍ എന്നാണ് ബിജു മേനോന് പറയുന്നത്. കൊറോണയുടെ വരവോടെ ലോകത്തെല്ലായിടത്തുമെന്നത് പോലെ കേരളവും ലോക്ക്ഡൗണിലേക്ക് കടന്നിരുന്നു. ഇതോടെ സിനിമകളുടെ ചിത്രീകരണവും മുടങ്ങി. അങ്ങനെയാണ് ബിലാലിന്റെ വരവും മുടങ്ങുന്നത്.
കൊറോണ എന്നൊരു സാധനം വന്നു, കേരളത്തില്‍ ഒരാള്‍ വന്നിറങ്ങി. പ്രശ്നവും അലമ്പുമായിയെന്നാണ് ബിജു മേനോന് പറയുന്നത്. അതോടെ സിനിമ ക്യാന്‍സലായി. തന്റെ 20 ദിവസത്തെ ഡേറ്റ് വാങ്ങി വച്ചിരുന്നതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കൊറോണ മൂലം ആദ്യം തെറിച്ച പടം ബിലാലാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഇപ്പോള്‍ ബിലാല്‍ നടക്കാത്തതിന്റെ കാരണവും മനോജ് കെ ജയന് പറയുന്നുണ്ട്.
ഇപ്പോള്‍ ചിത്രം നടക്കാതെ പോകുന്നത് മമ്മൂക്കയുടെ ഡേറ്റിന്റെ പ്രശ്നം മൂലമായിരിക്കാമെന്നാണ് മനോജ് കെ ജയന് പറയുന്നത്. അദ്ദേഹം വരിവരിയായി സിനിമകള്‍ ചെയ്യുകയാണല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ബിലാലിനെ എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നും മനോജ് കെ ജയന് പറയുന്നുണ്ട്. ബിലാല്‍ എന്ന സിനിമ തീര്‍ച്ചയായും ഉണ്ടാകുമെന്നും അതിലൊരു സംശയവും ഇല്ലെന്നും മനോജ് കെ ജയന് വ്യക്തമാക്കുന്നുണ്ട്.
എല്ലാം ഒത്തുവരണമെന്നാണ് അദ്ദേഹം പറയുന്നത്. സംവിധായകനായ അമല്‍ നീരദ് മറ്റ് സിനിമകള്‍ ചെയ്യുന്നുണ്ടെന്നതും വൈകുന്നതിന്റെ കാരണമാണ്. അതേസമയം താന്‍ അടക്കമുള്ള ബിഗ് ബിയുടെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് ബിലാലെന്നും മനോജ് കെ ജയന് പറയുന്നു. ബിലാല്‍ വൈകിയതോടെ മമ്മൂട്ടിയും അമലും കൈകോര്‍ത്ത സിനിമയായിരുന്നു ഭീഷ്മ പര്‍വ്വം. ചിത്രം സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
അതേസമയം ലൂയിസാണ് മനോജ് കെ ജയന്റെ പുതിയ സിനിമ. ഇന്ദ്രന്‍സാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ് കുമാര്‍, ജോയ് മാത്യു, ജോയ് മാത്യു, അസീസ് നെടുമങ്ങാട്, ലെന, ദിവ്യ പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...