നല്ല പിള്ളേരുണ്ട്… നിന്നെയൊക്കെ വെച്ച് എന്തിനാണ് സിനിമ എടുക്കുന്നത്? ആ സിനിമയിൽ അവസരം ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ; നിരഞ്ജ്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മണിയൻപിള്ള രാജു. . ഇദ്ദേഹത്തിന് ബ്രേക്ക് ത്രൂ ആയ സിനിമയാണ് മണിയൻപിള്ള അഥവാ മണിയൻപിള്ള. ഈ സിനിമയിൽ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് മണിയൻപിള്ള എന്നത്. പിന്നീട് ഈ പേര് ഇദ്ദേഹം സ്വന്തം പേരായി ഉപയോഗിക്കുകയായിരുന്നു. പലർക്കും അറിഞ്ഞുകൂടാത്ത ഒരു കഥയാണ് ഇത്.അച്ഛന്റെ വഴിയെ ഇളയമകൻ നിരഞ്ജ് മണിയൻപിള്ള രാജുവും അഭിനയത്തിലേക്ക് എത്തിയിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ ബ്ലാക്ക് ബട്ടർഫ്ലൈ ആയിരുന്നു ആദ്യ സിനിമ.
ശേഷം ബോബി, ഡ്രാമ, സകലകലാശാല, സൂത്രക്കാരൻ, ഫൈനൽസ്, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. താരപുത്രനായതിന്റെ പേരിൽ സിനിമകൾ ആരും കൈയ്യിൽ കൊണ്ട് തന്നിട്ടില്ലെന്നും അച്ഛന്റെ പിന്തുണ പോലും സിനിമാ രംഗത്ത് പ്രവർത്തിക്കുന്നതിന് തനിക്കില്ലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നിരഞ്ജ് ഇപ്പോൾ.
ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമാ ജീവിതത്തെ കുറിച്ച് നിരഞ്ജ് മണിയൻപിള്ള രാജു തുറന്ന് സംസാരിച്ചത്.’കുട്ടിക്കാലം മുതൽ തന്നെ അഭിനയം ഇഷ്ടമുള്ള കാര്യമായിരുന്നു. അച്ഛന്‍ സിനിമയില്‍ കാണുന്നത് പോലെ തന്നെ കോമഡിയാണ് വീട്ടിലും. ഞാന്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛനായിട്ട് അവസരമൊന്നും തന്നിരുന്നില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ തുറന്നടിച്ച് പറയുന്ന പ്രകൃതമാണ്.’
‘ഞങ്ങള്‍ സ്‌ക്രീനിലും അച്ഛനും മകനുമായി അഭിനയിച്ചിരുന്നു. അന്ന് നല്ല ടെന്‍ഷനായിരുന്നു. സംവിധായകന്‍ പറയുന്നത് പോലെ തന്നെ അഭിനയിച്ചത് കൊണ്ട് വലിയ കുഴപ്പമില്ല. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അച്ഛനോട് നേരത്തെ പറഞ്ഞിരുന്നു.’
ഛോട്ടാമുംബൈയില്‍ അഭിനയിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ നല്ല പിള്ളേരുണ്ട്… നിന്നെയൊക്കെ വെച്ച് എന്തിനാണ് സിനിമ എടുക്കുന്നതെന്നാണ് അച്ഛൻ ചോദിച്ചത്. അങ്ങനെയൊക്കെ പറയും അച്ഛന്‍. അച്ഛന്റെ സിനിമകളില്‍ മിന്നാരവും ഇടുക്കി ഗോള്‍ഡുമാണ് എനിക്കിഷ്ടം.’
‘അച്ഛനും എനിക്കുമിടയില്‍ അങ്ങനെ കോമണ്‍ഫ്രണ്ടില്ല. എന്നെക്കൊണ്ടൊരു ബുദ്ധിമുട്ടില്ലെന്ന് ആളുകള്‍ പറഞ്ഞെന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് സന്തോഷമാണ്. സ്‌കൂള്‍ കഴിഞ്ഞപ്പോഴാണ് ബ്ലാക്ക് ബട്ടര്‍ഫ്ലൈ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. അഭിനയം മാത്രമല്ല സംവിധാനത്തിലും ആഗ്രഹമുണ്ട്.’
‘
ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അച്ഛന് ക്യാരക്ടറുണ്ടാവും. പ്രണയത്തെ കുറിച്ചൊക്കെ അച്ഛനോട് പറഞ്ഞിട്ടുണ്ട്. പോയി പഠിക്കെടാ എന്നായിരുന്നു മറുപടി. അച്ഛനോടും അമ്മയോടും ഇതേക്കുറിച്ച് പറയാനൊക്കെ മറുപടിയാണ്.’
‘ഒരിക്കല്‍ ഞാനും ചേട്ടനും ഭയങ്കരമായി ഇടി കൂടിയിരുന്നു. അന്ന് എനിക്കൊരു നോക്കിയയുടെ ഫോണുണ്ടായിരുന്നു. ട്യൂഷന് പോവുമ്പോഴൊക്കെ വിളിക്കാനുള്ള ഫോണാണ്. അച്ഛന്‍ വന്ന് ഈ ഫോണെടുത്ത് പോട്ടെ നിന്റെ പ്രേമവും ഫോണുമെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞു. അന്ന് അടി തുടങ്ങിയത് ഞാനായിരുന്നില്ല. ഇപ്പോള്‍ പ്രണയമൊക്കെയുണ്ടെങ്കില്‍ അച്ഛനോട് ഞാന്‍ ഓപ്പണായി പറയും.’
ഗോകുലും ഞാനും ഒരേ പ്ലേ സ്‌കൂളിലായിരുന്നു. സുരേഷ് ഗോപി അങ്കിളിന്റെ വീടും ഞങ്ങളുടെ വീടിനടുത്താണ്. അവന്‍ ഇടയ്ക്ക് ഇങ്ങോട്ട് വരും. ഞാനങ്ങോട്ടും പോവാറുണ്ട്. പ്രണവിനെ ഞാന്‍ 2019ലാണ് ആദ്യമായി കണ്ടത്. കാളിദാസിനെ ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുണ്ട്.’
‘ദുല്‍ഖറിനൊപ്പം ഒരു പരസ്യത്തില്‍ അഭിനയിച്ചിരുന്നു. ഗോകുലുമായിട്ടാണ് എനിക്ക് കൂടുതല്‍ കമ്പനി. മാധവ് എന്റെ ജൂനിയറായി പഠിച്ചതാണ്’ നിരജ്ഞ് പറഞ്ഞു.
നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാക്കിപ്പട എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ജീത്തു ജോസഫ് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രം തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്.
