
Actor
അഭിനയ – വിശാൽ വിവാഹം ഉടൻ? ഗോസിപ്പുകളും ചർച്ചകളും പുരോഗമിക്കുമ്പോൾ മൗനം പാലിച്ച് താരങ്ങളും!
അഭിനയ – വിശാൽ വിവാഹം ഉടൻ? ഗോസിപ്പുകളും ചർച്ചകളും പുരോഗമിക്കുമ്പോൾ മൗനം പാലിച്ച് താരങ്ങളും!

മലയാളികൾ സിനിമയോട് കാണിക്കുന്ന ഭ്രാന്ത് മറ്റ് ഭാഷക്കാരെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്.മലയാളികൾക്ക് സിനിമ എന്ന കാര്യത്തോടുള്ള അടുപ്പം എത്രത്തോളമാണെന്നത് തമിഴ് സിനിമ പ്രവർത്തകർക്കും അറിയാവുന്ന കാര്യമാണ്. അത്തരത്തിൽ തമിഴ് സിനിമകളിലൂടെ മലയാളി മനസിൽ ചേക്കേറിയ നടനാണ് വിശാൽ.
നടി അഭിനയയുടെ പേരിനൊപ്പം തമിഴകത്തിന്റെ പ്രിയ നടൻ വിശാലിന്റെ പേരാണ് ഇപ്പോൾ കോളിവുഡിലെ പുതിയ ചർച്ച. ഗോസിപ്പുകൾ നിരവധി വരുന്നുണ്ടെങ്കിലും അഭിനയയുമായുള്ള വിവാഹവാർത്തയെക്കുറിച്ച് വിശാൽ ഇതുവരെ യാതൊന്നും പ്രതികരിച്ചിരുന്നില്ല
അഭിനയയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചെന്നും അടുത്ത വർഷം വിവാഹം ഉണ്ടായേക്കുമെന്നുമാണ് വാർത്തകൾ വരുന്നത്. ഇപ്പോഴിതാ തന്റെ വിവാഹക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.
നടികർ സംഘം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്ന വേളയിൽ മാത്രമെ വിവാഹത്തെക്കുറിച്ച് ആലോചിക്കൂ. 3500ഓളം വരുന്ന അഭിനേതാക്കൾക്കും നാടക കലാകാരന്മാർക്കും വേണ്ടിയാണ് ഈ കെട്ടിടം പണിയുന്നത്. ഇത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കും വിശാൽ പറയുന്നു. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയാണ് വിശാൽ
2018ലാണ് നടികർ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി ആരംഭിക്കുന്നത്. പണി ആരംഭിച്ച ശേഷം ഒരു പ്രാവശ്യം വിശാലിന്റെ വിവാഹ നിശ്ചയം ആഘോഷമായി നടന്നിരുന്നു. അനിഷ റെഡ്ഡിയുമായിട്ടായിരുന്നു വിശാലിന്റെ വിവാഹ നിശ്ചയം നടന്നത്.
ഹൈദരാബാദിലെ ഒരു സ്വാകാര്യ ഹോട്ടലിൽ വെച്ച് നടത്തിയ ചടങ്ങിൽ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം സിനിമ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. പക്ഷെ വിവാഹം മുടങ്ങിപ്പോയി. അനിഷയുമായി പിരിഞ്ഞ കാരണമെന്താണെന്ന് വിശാൽ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഇതിനിടെയാണ് അഭിനയയുടെ പേര് വിശാലിനൊപ്പം ചേർത്ത് ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞത്.
നെനിത്തെ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച അഭിനയ നാടോടികള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. അഭിനയയ്ക്ക് സംസാരിക്കാനോ ചെവി കേൾക്കാനോ കഴിയില്ല. വിധിയെ മറികടന്ന് സ്വന്തം പ്രയത്നത്താൽ ജീവിതവിജയം നേടിയ താരമാണ് അഭിനയ. തെലുങ്ക്, മലയാളം ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
വിശാൽ ഇരട്ടവേഷത്തിലെത്തുന്ന മാർക്ക് ആന്റണിയാണ് അഭിനയയുടെ പുതിയ ചിത്രം. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം സയൻസ് ഫിക്ഷൻ ത്രില്ലറാണ്. ചിത്രത്തിൽ എസ്.ജെ. സൂര്യയും ഇരട്ട വേഷത്തിലെത്തുന്നു. സമുദ്രക്കനി സംവിധാനം ചെയ്ത നാടോടികളിൽ ശശികുമാറായിരുന്നു നായകൻ.
വില്ലൻ അടക്കമുള്ള ചില മലയാളം സിനിമകളിലും വിശാൽ അഭിനയിച്ചിട്ടുണ്ട്. നാൽപത്തിയഞ്ചുകാരനായ വിശാൽ മലയാളികൾ ഏറ്റെടുത്ത ഒട്ടനവധി സിനിമകളിൽ നായകനായിട്ടുണ്ട്.
ഐസക്ക് ന്യൂട്ടന് സണ്‍ ഓഫ് ഫിലിപ്പോസ്, വണ്‍ ബൈ റ്റു,ദി റിപ്പോര്‍ട്ടര്‍, എന്നീ ചിത്രങ്ങളിലാണ് അഭിനയ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്.നാടോടികൾ , ശംഭോ ശിവ ശംഭോ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അവർ രണ്ട് ഫിലിംഫെയർ അവാർഡുകൾ നേടിയിട്ടുണ്ട്
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...