Connect with us

റോക്കി ഭായ് തന്നെ മുന്നിൽ! ജനപ്രിയ കന്നഡ താരങ്ങളിൽ ഒന്നാം സ്ഥാനത്ത് യാഷ്, ഒപ്പത്തിനൊപ്പം കാന്താരയുടെ റിഷബ് ഷെട്ടിയും!

Actor

റോക്കി ഭായ് തന്നെ മുന്നിൽ! ജനപ്രിയ കന്നഡ താരങ്ങളിൽ ഒന്നാം സ്ഥാനത്ത് യാഷ്, ഒപ്പത്തിനൊപ്പം കാന്താരയുടെ റിഷബ് ഷെട്ടിയും!

റോക്കി ഭായ് തന്നെ മുന്നിൽ! ജനപ്രിയ കന്നഡ താരങ്ങളിൽ ഒന്നാം സ്ഥാനത്ത് യാഷ്, ഒപ്പത്തിനൊപ്പം കാന്താരയുടെ റിഷബ് ഷെട്ടിയും!

‘കെജിഎഫ്’ സിനിമയുടെ വമ്പൻ വിജയമാണ് കേരളത്തിൽ കന്നഡ ചിത്രങ്ങൾക്കു സ്വീകാര്യത കൂട്ടിയത്. അതോടൊപ്പം, കന്നഡ സിനിമാരംഗം തങ്ങളുടെ ചിത്രങ്ങളുടെ കഥയും സാങ്കേതികതയും മേക്കിങ്ങും കൂടുതൽ മികവോടെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ അക്ഷീണ പരിശ്രമമാണ് ഇപ്പോൾ നടത്തുന്നതും. കന്നഡ ചലച്ചിത്ര മേഖലയിലെ പല സിനിമകളും സെലിബ്രിറ്റികളും രാജ്യത്തുടനീളം മികച്ച പ്രതികരണങ്ങൾ നേടിയിട്ടുണ്ട്. കെജിഎഫ് താരം യാഷ് മുതൽ കാന്താരയുടെ റിഷബ് ഷെട്ടി വരെ, രാജ്യത്ത് മാത്രമല്ല, ആഗോളതലത്തിലും ആരാധകരുടെ സ്നേഹംപിടിച്ചു പറ്റിയിട്ടുണ്ട് . ഒപ്പം മറ്റ് ചില നടീനടന്മാരും ഉണ്ട്

2022 ഒക്ടോബറിൽ Ormax Media ഏറ്റവും ജനപ്രിയരായ 5 കന്നഡ താരങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചു . . KGF നടൻ യാഷ് ആണ് ഒന്നാം സ്ഥാനത്ത് .അടുത്തത് കിച്ച സുധീപാണെന്ന് ട്വീറ്റ് വെളിപ്പെടുത്തി. ദർശൻ തൂഗുദീപ മൂന്നാം സ്ഥാനവും രക്ഷിത് ഷെട്ടിയും ഋഷഭ് ഷെട്ടിയും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തി. മികച്ച 5 കന്നഡ നടന്മാരെ കുറിച്ച് നമുക്ക് കൂടുതൽ അറിയാം

യാഷ്

കന്നഡ സൂപ്പർസ്റ്റാർ യാഷ്, ഇൻഡസ്‌ട്രിയിലെ ഏറ്റവും പ്രിയപ്പെട്ട സൂപ്പർസ്റ്റാർമാരിൽ ഒരാളാണ്, ഇപ്പോൾ ഹിന്ദി പ്രേക്ഷകർക്കിടയിലും അദ്ദേഹത്തിന് വലിയ ആരാധകരാണുള്ളത് . KGF ചാപ്റ്റർ 1, KGF ചാപ്റ്റർ 2 എന്നിവ കൂടാതെ നാടകങ്ങളിലും , ഗൂഗ്ലി, മാസ്റ്റർപീസ്, സന്തു സ്‌ട്രെയിറ്റ് ഫോർവേഡ്, മൊഗ്ഗിന മനസു, മിസ്റ്റർ ആൻഡ് മിസിസ് രാമാചാരി തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സുദീപ്

സുദീപ അല്ലെങ്കിൽ കിച്ച സുദീപ് ഒരു അസാമാന്യ നടൻ മാത്രമല്ല, രാജ്യത്തുടനീളമുള്ള ആരാധകർ അംഗീകരിച്ച ഒരു പ്രമുഖ സംവിധായകൻ കൂടി ആണ് . തിരക്കഥാകൃത്ത്, നിർമ്മാതാവ്, ടിവി അവതാരകൻ, ഗായകൻ എന്നീ നിലകളിലും പ്രശസ്തനാണ് . കന്നഡ സിനിമകൾക്ക് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്പർശ, ഹുച്ച, നന്ദി, കിച്ച, സ്വാതി മുത്ത്, മൈ ഓട്ടോഗ്രാഫ്, നമ്പർ 73, ശാന്തി നിവാസ, മുസ്സഞ്ചെമാതു, വീര മദകരി, ഈഗ തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന് നിരൂപക പ്രശംസ നേടിക്കൊടുത്ത സിനിമകൾ ആയിരുന്നു.

ദർശൻ

ദർശൻ തൂഗുദീപ എന്നറിയപ്പെടുന്ന ദർശൻ തൂഗുദീപ് കന്നഡയിലെ പ്രധാനപ്പെട്ട നടന്മാരിൽ ഒരാളാണ്. സാരഥി, ചിങ്ങാരി, താരക്, യജമാന, ക്രാന്തിവീര സംഗൊല്ലി രായണ്ണ, ബുൾബുൾ, അംബരീഷ, മിസ്റ്റർ ഐരാവത, കുരുക്ഷേത്ര എന്നിവ അദ്ദേഹത്തിന്റെ ഹിറ്റ് സിനിമകൾ ആണ്

രക്ഷിത് ഷെട്ടി

777 ചാർലി ഫെയിം രക്ഷിത് ഷെട്ടി ജനപ്രിയ താരങ്ങളിൽ നാലാം സ്ഥാനത്തു ആണ് . കന്നഡ സിനിമയിലെ പ്രമുഖ എഴുത്തുകാരനും നിർമ്മാതാവുമാണ് താരം. നാം ഏരിയൽ ഒന്ദ് ദിന, സിമ്പിൾ അഗി ഒന്ദ് ലവ് സ്റ്റോറി, ഗോധി ബന്ന സാധാരണ മൈക്കാട്ട്, ജിഗർതണ്ട, തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളാണ് .കൂടാതെ രശ്മിക മന്ദാനയുമായി ഡേറ്റിംഗ് നടത്തിയതിന് അദ്ദേഹം നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. 2017ൽ വിവാഹനിശ്ചയം നടത്തിയെങ്കിലും 2018ൽ വേർപിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

റിഷാബ് ഷെട്ടി

കന്നഡ സിനിമ കാന്താര ചിത്രം വമ്പൻ ഹിറ്റാണ്, കൂടാതെ രാജ്യമെമ്പാടുമുള്ള മികച്ച പ്രതികരണമാണ് ചിത്രം നേടിയെടുത്തത് . കന്നഡയിലെ ഏറ്റവും ജനപ്രിയരായ താരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം നേടിയ റിഷബ് ഷെട്ടിയാണ് ഇതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. റിക്കി, കിരിക് പാർട്ടി, കഥാ സംഗമം, പെഡ്രോ, ഹീറോ, ശിവമ്മ തുടങ്ങിയ ചിത്രങ്ങളിലെ അവിസ്മരണീയ പ്രകടനങ്ങൾക്കും താരം പ്രശസ്തനാണ്.

KGF എന്ന ഒരൊറ്റ ചിത്രം കൊണ്ട് ഇന്ത്യൻ സിനിമാ പ്രേമികളുടെ റോക്കി ഭായ് ആയി മാറിയ താരമാണ് യാഷ്. ബോളിവുഡ് എന്ന വിലാസത്തിനു മുൻപിൽ നിഷ്പ്രഭമായി തീർന്ന പ്രാദേശിക സിനിമാ ഇന്ഡസ്ട്രിയിലെ താരങ്ങൾക്കും അർഹമായ ആദരവ് ലഭിക്കണം എന്ന് തന്റെ പതിനഞ്ചു വർഷങ്ങൾ പിന്നിട്ട സിനിമാ ജീവിതം തന്നെ ചൂണ്ടിക്കാട്ടി യാഷ് ഒരിക്കൽ പറഞ്ഞിരുന്നു

More in Actor

Trending

Recent

To Top