ഇവള് ആര്‍ടിസ്റ്റാണെന്ന് എനിക്കറിയില്ലായിരുന്നു അതേക്കുറിച്ച് എന്നോട് പറഞ്ഞിട്ടില്ലെന്നായിരുന്നു സജിന്‍ ആലീസിനൊപ്പം സജിനും സ്റ്റാര്‍ മാജിക്കിലേക്ക് !

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ആലിസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സീരിയലുകളിലൂടെ ഈ രംഗത്ത് സജീവമാവുകയായിരുന്നു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്. അഭിനയ രംഗത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. വിവാഹത്തോടെയായിരുന്നു യൂട്യൂബ് ചാനൽ തുടങ്ങുകയും സമൂഹമാധ്യമങ്ങളിൽ സജീവമാകുകയും ചെയ്തത്. . ഭര്‍ത്താവ് സജിനൊപ്പമായി എത്തുന്നതിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. വിവാഹത്തെക്കുറിച്ചും ആലീസിനെ പരിചയപ്പട്ടതിനെക്കുറിച്ചുമൊക്കെ സജിന്‍ പറയുന്നുണ്ട്.
ഒരു ആര്ടിസ്റ്റിനെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നോയെന്ന് ലക്ഷ്മി നക്ഷത്ര ചോദിച്ചപ്പോള്‍ പറ്റിച്ച് കെട്ടിയതാണെന്നായിരുന്നു സജിന്‍ പറഞ്ഞത്. ഇവള് ആര്‍ടിസ്റ്റാണെന്ന് എനിക്കറിയില്ലായിരുന്നു. ഇവള് അതേക്കുറിച്ച് എന്നോട് പറഞ്ഞിട്ടില്ലെന്നായിരുന്നു സജിന്‍ പറഞ്ഞത്. എപ്പിസോഡിനായി വെയ്റ്റിംഗാണെന്ന കമന്റുകളായിരുന്നു വീഡിയോയ്ക്ക് താഴെയുള്ളത്.
വിവാഹത്തിന് മുന്നോടിയായാണ് ആലീസ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പിന്നീടുള്ള വിശേഷങ്ങളെല്ലാം ചാനലിലൂടെയായി പങ്കുവെച്ചിരുന്നു. അതിനാല്‍ത്തന്നെ സജിനും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. തന്നെ നന്നായി മനസിലാക്കുന്ന കാര്യങ്ങള്‍ക്കെല്ലാം പിന്തുണ നല്‍കുന്നയാളാണ് ഭര്‍ത്താവെന്നായിരുന്നു സജിനെക്കുറിച്ച് ആലീസ് പറഞ്ഞത്. ഇങ്ങനെയൊരു കുടുംബത്തില്‍ വരാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം. ഇച്ചായന് മാത്രമല്ല പപ്പയും മമ്മിയും അനിയത്തിയുമെല്ലാം എല്ലാ കാര്യത്തിനും സപ്പോര്‍ട്ടീവാണ്. അമ്മായിഅമ്മയും നാത്തൂനുമൊക്കെ എങ്ങനെയായിരിക്കുമെന്ന ആശങ്കയൊക്കെ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ അസ്ഥാനത്താവുകയായിരുന്നു വിവാഹശേഷം.
ഫിനാന്‍ഷ്യലി ഇന്‍ഡിപെന്‍ഡന്റായിരിക്കണം എന്നാഗ്രഹിക്കുന്നയാളാണ് ഞാന്‍. ജോലിയില്‍ നിന്നും പെട്ടെന്നൊരു ബ്രേക്ക് പ്ലാന്‍ ചെയ്യുന്നില്ലെന്നും, എന്തെങ്കിലും പ്രതിസന്ധി വന്നാല്‍ ഭര്‍ത്താവിനെ സഹായിക്കാനൊക്കെ പറ്റണമെന്നാണ് തന്റെ നിലപാടെന്നും ആലീസ് പറഞ്ഞിരുന്നു. ക്യുആന്ഡ്എയിലൂടെയായും അല്ലാതെയുമൊക്കെയായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയേകാറുണ്ട് ആലീസും സജിനും. യാത്രകളുടെയും വീട്ടിലെ മറ്റ് വിശേഷങ്ങളുടെയും ആഘോഷങ്ങളുടെയുമെല്ലാം വീഡിയോ സജിനും ആലീസും പങ്കിടാറുണ്ട്. യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനമാണ് പുതിയ വീഡിയോകള്‍ക്കായി ചെലവഴിക്കുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. തിരക്കിട്ട ഷെഡ്യൂളായതിനാല്‍ വീഡിയോ ചെയ്യാനൊന്നും ഇടയ്ക്ക് സമയം കിട്ടിയിരുന്നില്ലെന്നും അതാണ് ഇടയില്‍ ബ്രേക്ക് വന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
അശ്വിന്റെയും ശ്രുതിയുടേയുടെയും ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് സച്ചി എത്തിയത്. ഒരു ഹോട്ടൽ തുടങ്ങാനാണ് പ്ലാൻ. പക്ഷെ സച്ചിയുടെ പ്ലാൻ...
അശ്വിനോട് ശ്യാം സത്യങ്ങൾ തുറന്നുപറഞ്ഞാൽ മാത്രമേ ഞാൻ ഒപ്പിട്ട ഡോക്യൂമെന്റ്സ് നല്‍കുകയുള്ളൂ എന്ന് ശ്രുതി ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിൽ ശ്രുതിയും അശ്വിനും...
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...