4അടി 11 ഇഞ്ച് ഉള്ള ഒരു പെൺകുട്ടി 6അടി 2 ഇഞ്ച് ഉള്ള ആളുമായി ഡേറ്റ് ചെയ്യുന്നത് വിചിത്രമായ കാര്യമാണോ?; ഗൗരി ജി കിഷന്റെ ‘ലിറ്റിൽ മിസ് റാവുതർ!
Published on

പ്രണയത്തിന്റെ ആദ്യ ഘട്ടത്തിലൂടെ കടന്നുപോകുന്ന ഏതൊരു വ്യക്തിക്കും അവരുടെ മനസ്സിൽ ധാരാളം ചോദ്യങ്ങൾ വരാനിടയുണ്ട്. ഇപ്പോൾ വരാനിരിക്കുന്ന ‘ലിറ്റിൽ മിസ് റാവുതർ’ എന്ന ചിത്രവും ഒരു പെൺകുട്ടിയുടെ മനസിലെ ഇത്തരം ചോദ്യങ്ങളിൽ ഫോക്കസ് ചെയ്യുന്നതായി തോന്നുന്നു.
’96’ ഫെയിം ഗൗരി ജി കിഷൻ നായികയായി വരുന്ന ‘ലിറ്റിൽ മിസ് റാവുതർ’ എന്ന ചിത്രത്തിന്റെ ടീസർ’ പുറത്തിറക്കി. വനിതാ ഹോസ്റ്റലിലെ ഒരു ഷോട്ടിൽ നിന്നാണ് ടീസർ തുടങ്ങുന്നത്. അതിൽ ഗൗരി ജി കിഷൻ ഗൂഗിൾ ചെയ്ത് നോക്കുന്ന ചോദ്യമാണ് “‘4 അടി 11 ഇഞ്ച് ഉള്ള പെൺകുട്ടിക്ക് 6അടി 2 ഇഞ്ച് ഉള്ള ആളുമായി ഡേറ്റ് ചെയ്യുന്നത് വിചിത്രമായ കാര്യമാണോ?”
നടൻ വിജയ് സേതുപതിയും തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി ടീസർ പങ്കുവെച്ച് “ഓൾ ദി ബെസ്റ്റ് ഗൗരി” എന്ന് എഴുതി. ഗൗരിയുടെ കഥാപാത്രം ഒരു വ്യക്തിയുമായി പ്രണയത്തിലാണ്. എന്നാൽ സമൂഹം അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിക്കുന്ന തരത്തിൽ ‘ലിറ്റിൽ മിസ് റാവുതർ’ എന്ന ചിത്രത്തിന്റെ പ്രമേയവും അവതരണവും കൗതുകകരമാകുന്നു. ഇത് പ്രേക്ഷകർക്കിടയിൽ പ്രതീക്ഷകൾ ഉയർത്തുന്നു.
സംവിധായകൻ വിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന ‘ലിറ്റിൽ മിസ് റാവുതറി’ന്റെ തിരക്കഥ എഴുത്തുകാരി ഷേർഷ ഷെരീഫും എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് സംഗീത് പ്രതാപുമാണ്. ഗോവിന്ദ് വസന്തയുടെ മാന്ത്രികതയിൽ നിരവധി സോൾഫുൾ ട്രാക്കുകളുള്ള ഈ ചിത്രത്തിന് സൗണ്ട് ഡിസൈൻ കെ സി സിദ്ധാർത്ഥൻ ശങ്കരൻ എ എസ്, വരികൾ അൻവർ അലി, ടിറ്റോ പി തങ്കച്ചൻ എന്നിവരുടേതാണ്.
അതേസമയം, 2021-ൽ പുറത്തിറങ്ങിയ ‘അനുഗ്രഹീതൻ ആന്റണി’ എന്ന മലയാള സിനിമയിൽ ഗൗരി കിഷൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ’96’ എന്ന റൊമാന്റിക് ചിത്രത്തിലെ അഭിനയത്തിന് ഗൗരിക്ക് വലിയ അംഗീകാരവും അഭിനന്ദനവും ലഭിച്ചിരുന്നു.
എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ഇപ്പോഴിതാ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. രണ്ടുവർഷത്തിന്റെ ഇടവേളയിൽ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം...
ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയ ശങ്കർ – ഇഹ്സാൻ –...
തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നിവേദ തോമസും മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാനും...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...