ഞങ്ങൾ രണ്ടുപേരും ഇത് വരെയും അതിനെകുറിച്ച് അറിഞ്ഞിട്ടില്ല’ ; മീനാക്ഷിയുടെ വിവാഹ വാർത്തയെ കുറിച്ച് ദിലീപ്
താര പദവയിലേക്കു വീണ്ടും തിരിച്ചെത്തുകയാണ് ദിലീപ്. മലയാള സിനിമയിൽ നിന്നും വമ്പൻ പ്രോജക്ടുകളാണ് ദിലീപിനു വേണ്ടി ഒരുങ്ങുന്നത്. ദിലീപിൻ്റെ പിറന്നാൾ ദിനത്തിൽ അപ്ഡേറ്റ് ചെയ്ത രണ്ടു വമ്പൻ പ്രോജക്ടുകളുടെ വിവരങ്ങൾ സോഷ്യൽ മീഡിയ മുഖേന താരം പങ്കുവെച്ചിരുന്നു. ചലച്ചിത്രങ്ങൾക്ക് പുറമെ ചാനൽ ഷോകളിലും മിന്നും താരമാണ് ദിലീപ്
സീ കേരളം, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ അതിഥിയായി ദിലീപ് എത്തിയിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാർസിന്റെ ഗ്രാന്റ് ഫിനാലെയിലായിരുന്നു ദിലീപ് അതിഥിയായി വന്നത്.പതിവ് പോലെ നർമ്മം കലർത്തി കോമിക്ക് കോള അവതരിപ്പിച്ചിരുന്ന കാലത്തെ ദിലീപായി അതേ ആവേശത്തിലാണ് താരം കോമഡി സ്റ്റാർസിന്റെ വേദിയിലും നിന്നത്. മത്സരാർഥികൾക്കൊപ്പവും സഹപ്രവർത്തകർക്കൊപ്പവും കട്ടക്ക് കോമഡി പറഞ്ഞ് രസിപ്പിച്ചു.
ഓരോ പടിയും സാവകാശം ചവിട്ടി കയറിയാണ് മലയാള സിനിമയിലെ ജനപ്രിയ നായകൻ സ്ഥാനത്ത് ദിലീപ് വന്നിരുന്നത്. തുടക്കം മിമിക്രിയായിരുന്നു പിന്നീടാണ് സിനിമയിൽ എത്തിയത്.
ദിലീപിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കെന്നും താൽപര്യമാണ്. അതിനാൽ തന്നെ കോമഡി സ്റ്റാർസിന്റെ വേദിയിൽ വെച്ച് തന്റെ പുതിയ വിശേഷങ്ങളെ കുറിച്ച് ദിലീപ് സംസാരിക്കുകയും ചെയ്തു.
സംവിധായകൻ ലാൽ ജോസ്, രമേശ് പിഷാരടി, ടിനി ടോം, മുകേഷ് തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് ദിലീപ് വേദി പങ്കിട്ടത്. ഏറെ ആരവങ്ങളോടെയാണ് ദിലീപിനെ വേദിയിലേക്ക് ആനയിച്ചത്. ചീഫ് ഗസ്റ്റായി വന്ന ദിലീപിനോട് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചില ഗോസിപ്പുകളെ കുറിച്ച് അവതാരക മീന ചോദിച്ചിരുന്നു.അതിനെല്ലാം വളരെ കൃത്യമായി മറുപടി നൽകുകയും ചെയ്തു ദിലീപ്. ആ മറുപടികളാണ് വൈറലാകുന്നത്. ആദ്യം മകൾ മീനാക്ഷിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകളോടാണ് ദിലീപ് പ്രതികരിച്ചത്.
മകളുടെ വിവാഹ കാര്യം താനും മകളും സോഷ്യൽമീഡിയ വഴിയാണ് അറിഞ്ഞതെന്നാണ് ദിലീപ് നർമ്മം കലർത്തി പറഞ്ഞത്. ഏറെ കാലമായി ചർച്ച ചെയ്യപ്പെടുന്നു മീനാക്ഷിയുടെ വിവാഹം. എന്താണ് ദിലീപേട്ട സത്യം എന്നാണ് അവതാരക മീര ദിലീപിനോട് ചോദിച്ചത്. മീനാക്ഷിയുടെ വിവാഹമായി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ അവിടെയും ഇവിടെയും ഒക്കെ കണ്ടു എന്നാണ് മീര പറയുന്നത്.
ഞാനും സോഷ്യൽമീഡിയ വഴിയാണ് അറിഞ്ഞത്. ഞാൻ മാത്രമല്ല മോളും അങ്ങനെയാണ് അറിയുന്നത്. ഞങ്ങൾ രണ്ടുപേരും ഇത് വരെയും അതിനെകുറിച്ച് അറിഞ്ഞിട്ടില്ല’ എന്ന് ദിലീപ് പറയുമ്പോൾ മീരയോട് ചോദിച്ചിട്ട് അറിയാം എന്ന് പറഞ്ഞു വന്നതാണ് എന്ന് മുകേഷും മറുപടി നൽകി. മീനാക്ഷി ഇപ്പോൾ തമിഴ്നാട്ടിൽ മെഡിസിൻ അവസാന വർഷ വിദ്യാർഥിനിയാണ്.
സോഷ്യൽമീഡിയയിൽ അത്രകണ്ട് സജീവമല്ലെങ്കിലും ഇടയ്ക്കെല്ലാം ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി മീനാക്ഷി പങ്കുവെക്കാറുണ്ട്.
അമ്മ മഞ്ജുവിനെപ്പോലെ തന്നെ അതിമനോഹരമായി നൃത്തം ചെയ്യുന്നയാളാണ് മീനാക്ഷിയും. നടി നമിത പ്രമോദിന്റെ ഉറ്റ ചങ്ങാതിയുമാണ്. അച്ഛൻ ദിലീപിനൊപ്പം വല്ലപ്പോഴും പൊതു പരിപാടികളിൽ ദിലീപും പ്രത്യക്ഷപ്പെടാറുണ്ട്.
ഇതുവരെ സിനിമയിൽ അരങ്ങേറിയിട്ടില്ലെങ്കിലും യുവതാരങ്ങൾക്ക് ലഭിക്കുന്ന പബ്ലിസിറ്റി തന്നെയാണ് താരപുത്രി മീനാക്ഷിക്കും ലഭിക്കുന്നത്.