സിനിമ നല്ലതാണെങ്കിൽ സാമാന്യ ബോധമുള്ളവർ വിമർശിക്കില്ല ;വിമർശനങ്ങൾ പാടില്ലെന്ന് പറയാനാകില്ല ഷറഫുദ്ദീൻ!

മലയാളത്തിൽ പ്രേക്ഷകർ അൺഡരേറ്റ് ചെയ്തൊരു നടനായിരുന്നു ഷറഫുദ്ദീൻ. കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചടത്തു നിന്നും ഇന്ന് അയാൾ സൃഷ്ടിക്കുന്ന അഭിനയത്തിൻ്റെ തലം ഒരിക്കലും പ്രേക്ഷകർ ചിന്തിച്ചതായിരുന്നില്ല. കോമഡി കഥാപാത്രമായി മാത്രം തളയ്ക്കപ്പെട്ടിടത്തു നിന്നും അയാളുടെ വളർച്ച സമകാലികരായ മറ്റേതു യുവതാരങ്ങളേയും അതിശയിപ്പിക്കുന്ന വിധത്തിലുള്ളതാണ്. നായകനെന്നോ, വില്ലനെന്നോ, ക്യാരക്ടർ റോളെന്നതോ അല്ല, തന്റെ കഥാപാത്രങ്ങളുടെ സ്പേസ് ഓരോ സിനിമയിലും സ്വാധീനം ചെലുത്തുന്നിടത്താണ് ഷറഫുദ്ദീനിലെ കലാകാരൻ്റെ വിജയം.
ഇപ്പോഴിതാ സിനിമ നല്ലതാണെങ്കിൽ സാമാന്യ ബോധമുള്ളവർ വിമർശിക്കില്ലെന്ന് നടൻ ഷറഫുദ്ദീൻ. വിമർശനങ്ങൾ പാടില്ലെന്ന് പറയാനാകില്ല. അഭിപ്രായം പറയാനുള്ള അവകാശം പ്രേക്ഷകർക്കുണ്ട്. പണം വാങ്ങി വിമർശനങ്ങൾ നടത്തുന്നിടത്താണ് പ്രശ്നമെന്നും നടൻ പറഞ്ഞു. റിലീസിനൊരുങ്ങുന്ന സെന്ന ഹെഗ്ഡെ ചിത്രം ‘1744 വൈറ്റ് ഓൾട്ടോ’യുടെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷറഫുദ്ദീന്റെ പ്രതികരണം.സാമൂഹ്യ മാധ്യമങ്ങളിലെ ഫേക്ക് അക്കൗണ്ടുകളെ ഇപ്പോൾ നമ്മൾ തിരിച്ചറിയുന്നത് പോലെ വ്യാജ നിരൂപണങ്ങളെയും തിരിച്ചറിയാനാകും. എന്നാൽ അതിനൊരു സമയം എടുക്കും. പണ്ടും സിനിമയും സിനിമയിലെ രാഷ്ട്രീയവും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. അതിന്റെ ഓൺലൈൻ പതിപ്പാണ് ഇപ്പോഴത്തേത് എന്നും നടൻ പറഞ്ഞു.
‘പുതിയ ഒരു കാര്യം വരുമ്പോൾ മുമ്പ് ഇത് ഇവിടെ ഉണ്ടായിരുന്നില്ല, അതുകൊണ്ട് ഇത് പറ്റില്ല എന്ന് പറയാനാകില്ല. എല്ലാ കാര്യങ്ങളും പുതിയതായി വന്ന് പിന്നീട് ശീലമായവയാണ്. നിങ്ങൾ മുമ്പ് ഇവിടെ ഉണ്ടായിരുന്നില്ലല്ലോ എന്നൊന്നും ആർക്കും പറയാനാകില്ല. ആളുകൾ പുതിയ കാര്യങ്ങളുമായി വരുന്നു, അത് നമുക്ക് ശീലമാകുക എന്നതാണ്. പക്ഷെ, പണം വാങ്ങി കാര്യങ്ങൾ ചെയ്യുന്നിടത്താണ് പ്രശ്നം. നമുക്ക് ഫേക്ക് അക്കൗണ്ടുകളെ തിരിച്ചറിയാനുള്ള കഴിവില്ലേ, അതുപോലെ വ്യാജമായി കാര്യങ്ങൾ ചെയ്താൽ പ്രേക്ഷകന് മനസിലാകും. പക്ഷെ അതിനൊരു സമയം എടുക്കുമായിരിക്കും. അതല്ലാതെ സിനിമ ഇറങ്ങുന്നതിന് പിന്നാലെയുള്ള റിവ്യൂവിങ് ഒന്നും വേണ്ടെന്ന് പറയാനാകില്ല.
പുതിയ ആളുകൾ വരും, അവരുടെ റോളുകൾ ചെയ്യും, നിലനിൽക്കാൻ ഉള്ളതാണെങ്കിൽ നിലനിൽക്കും. സിനിമ നല്ലതാണെങ്കിൽ സാമാന്യ ബോധമുള്ളവർ വിമർശിക്കില്ല. ഒരു വശത്ത് കുറച്ച് നിരൂപണങ്ങൾ ഒക്കെ ഉണ്ടാകും, അത് പണ്ടും ഉണ്ടായിരുന്നു. ആഴ്ചപ്പതിപ്പുകളിൽ ഒക്കെ അന്നത്തെ സിനിമകളുടെ രാഷ്ട്രീയവും മറ്റും തുറന്ന് ചർച്ച ചെയ്തുള്ള എഴുത്തുകൾ വന്നിരുന്നു. അതിന്റെ ഓൺലൈൻ വേർഷൻ ആണ് ഇപ്പോൾ സംഭവിക്കുന്നത്. അത് പക്ഷെ ഒരുപാട് പേർ എഴുതുന്നുണ്ട്, പറയുന്നുണ്ട് എന്നുള്ളതാണ്. അതൊന്നും പറ്റില്ലെന്ന് പറയാനാകില്ല. അതിന് ആർക്കും അവകാശമില്ല,’ ഷറഫുദ്ദീൻ റിപ്പോർട്ടറിനോട് പറഞ്ഞു.
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...