ദിലീപിനെ അല്ലാതെ മറ്റാരെയും ചാനലിന് കിട്ടിയില്ലേ! കുടുംബ പ്രേക്ഷകരെ സ്വാധീനിക്കാനുള്ള പുതിയ തന്ത്രമാണോ ?

വിവാദങ്ങളിൽ ഉൾപ്പെട്ട ശേഷം പൊതു പരിപാടികളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് നടൻ ദിലീപ്. മിനി സ്ക്രീനിൽ പോലും ദിലീപ് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. മുമ്പെല്ലാം ടെലിവിഷൻ പരിപാടികളിൽ അതിഥിയായി ദിലീപ് വരാറുണ്ടായിരുന്നു.
ഇപ്പോൾ ദിലീപ് വീണ്ടും സജീവമാവുകയാണ്. പഴയത് പോലെ ദിലീപിന്റെ സിനിമാ പ്രമോഷനും പ്രസ് മീറ്റുകളും എല്ലാം വീണ്ടും കൈയ്യടി നേടുന്നു. അതിനിടയില്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഇടയിലേക്കും ജനപ്രിയ നായകന് നേരിട്ട് എത്തുകയാണ്. ദിലീപ് പ്രധാന അതിഥിയായി എത്തുന്ന കോമഡി സ്റ്റാര്‍സ് ഗ്രാന്റ് ഫിനാലെയുടെ പുതിയ പ്രമോ വീഡിയോ പുറത്ത് വിട്ടു.
തന്റെ ഹാസ്യ രസങ്ങള്‍ ദിലീപ് കോമഡി സ്റ്റാര്‍സിന്റെ ഫിനാലെ വേദിയിലും അവതരിപ്പിയ്ക്കുന്നത് പ്രമോ വീഡിയോയില്‍ കാണാം. ദിലീപിനെ പ്രശംസിച്ചും, കുറ്റപ്പെടുത്തിയും ഉള്ള കമന്റുകള്‍ പ്രമോ വീഡിയോയ്ക്ക് താഴെയും വരുന്നു. കുടുംബ പ്രേക്ഷകരെ സ്വാധീനിക്കാനുള്ള പുതിയ തന്ത്രമാണോ ചാനല്‍ ഷോകളില്‍ ഈ നിറ സാന്നിധ്യം എന്നാണ് ചിലരുടെ ചോദ്യം. നേരത്തെ ‘ഞാനും എന്റെ ആളും’ എന്ന ഷോയുടെ ഉദ്ഘാടന വേദിയിലും ദിലീപ് കൈയ്യടി നേടിയിരുന്നു.
ദിലീപിനെ അല്ലാതെ മറ്റാരെയും ചാനലിന് കിട്ടിയില്ലേ, ദിലീപും കാശ് തന്നോ എന്നൊക്കെയുള്ള കമന്റിന് താഴെ മറുപടിയുമായി ദിലീപ് ഫാന്‍സ് തന്നെ എത്തിയിട്ടുണ്ട്. മലയാള സിനിമയിലെ കോമഡി രാജാവിന്റെ കസേര എന്നും ദിലീപിന് അവകാശപ്പെട്ടതാണ് എന്നാണ് കമന്റുകള്‍. വയസ്സനായല്ലോ എന്ന് പറഞ്ഞയാളോട് എന്താ നിങ്ങള്‍ക്ക് വയസ്സാവില്ലേ എന്ന് ചോദിച്ചും ആരാധകര്‍ വരുന്നു. ദിലീപിന് ഇപ്പോഴും ഉള്ള ജന പിന്തുണ തന്നെയാണ് കമന്റില്‍ കാണുന്നത്.
55 ലും മങ്ങാത്ത ദിലീപിന്റെ ലുക്കിനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ ഒരുപാട് വരുന്നുണ്ട്. കിടു ലുക്ക്, സൂപ്പര്‍, മെലിഞ്ഞുവെങ്കിലും താടിയും മുടിയും നീട്ടി വളര്‍ത്തിയ കോലമാണെങ്കിലും ലുക്ക് ആകര്‍ഷണമാണ് എന്ന് ചിലര്‍ പറയുന്നു. നവംബര്‍ 12 13രാത്രി 7.30 ന് ദിലീപ് അതിഥിയായി എത്തുന്ന കോമഡി സ്റ്റാര്‍സ് ഗ്രാന്റ് ഫിനാലെയുടെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...