
News
മാരകമയക്കുമരുന്നുമായി സിനിമാ, സീരിയൽ നടൻ ഉൾപ്പടെ രണ്ട് പേർ പിടിയിൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
മാരകമയക്കുമരുന്നുമായി സിനിമാ, സീരിയൽ നടൻ ഉൾപ്പടെ രണ്ട് പേർ പിടിയിൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

മാരക ലഹരിമരുന്നുമായി സീരിയല്‍ നടന് ഉള്‍പ്പടെ രണ്ടു യുവാക്കള്‍ പിടിയില്‍. കൊരട്ടി പൊലീസാണ് ഇവരെ അറസ്റ്റ്ചെയ്തത്. വെള്ളിക്കുളങ്ങര മോനടി ചെഞ്ചേരിവളപ്പില്‍ മാങ്ങണ്ടി അരുണ്‍ എന്ന അരുണ്‍(27), ഒമ്പതുങ്ങല്‍ അമ്പലപ്പാടന്‍ വീട്ടില്‍ നിഖില്‍(25) എന്നിവരെയാണ് ഡാന്‍സാഫ് ഡി വൈ എസ് പി: ഷാജ് ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അരുണാണ് ‘മാങ്ങണ്ടി’ എന്ന സിനിമയില്‍ അഭിനയിച്ചത്.
4.5 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് കണ്ടെടുത്തു. മേലൂര്‍ വെട്ടുകടവ് പാലത്തിന് സമീപം ഇന്നലെ രാത്രി യുവാക്കള്‍ തമ്പടിച്ച് മയക്കുമരുന്ന് കൈമാറുകയായിരുന്നു. ബംഗ്ലരുവിലേക്ക് ഷൂട്ടിംഗിന് പോകുന്നതിനിടെയാണ് അരുണ്‍ ഇവിടെ എത്തിയതെന്ന് പറയുന്നു.
ഇവര്‍ ഇപ്പോഴും സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്.
ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. കൊരട്ടി എസ്.എച്ച്.ഒ: ബി.കെ. അരുണ്‍, ഡാന്‍സാഫ് എസ്.ഐ: വി.ജി. സ്റ്റീഫന്‍, കൊരട്ടി എസ്.ഐ: കെ.ഒ. സൂരജ്, എസ്.എസ്.ഐമാരായ സി.ഒ. ജോബ്, പി. ജയകൃഷ്ണന്, സീനിയര്‍ സി.പി.ഒമാരായ ലിജു ഇയ്യാനി, ഷറഫുദ്ദീന്,മാനുവല്‍, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...
കെഎസ്ആർടിസി ബസിൽ ലൈം ഗികാതിക്രമം നടത്തിയ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേയ്ക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഗുജറാത്തി സംവിധായകൻ മഹേഷ് ജിറാവാലയും മരണപ്പെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണം. മഹേഷ് വിമാനത്തിലെ യാത്രക്കാരനല്ലായിരുന്നു. എന്നാൽ അപകടം...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...