കൂടെ അഭിനയിച്ച നായികനടിയുടെ വസ്ത്രധാരണത്തേക്കുറിച്ച് കമന്റ് പറഞ്ഞതിന് പിന്നാലെ പുലിവാല് പിടിച്ച് നടൻ സതീഷ് . ആർ.യുവൻ സംവിധാനം ചെയ്യുന്ന ഓ മൈ ഗോസ്റ്റ് എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചായിരുന്നു വേദി. സണ്ണി ലിയോണും ദർശാ ഗുപ്തയുമാണ് ചിത്രത്തിലെ നായികമാർ. ചടങ്ങിൽ സണ്ണി ലിയോൺ സാരിയും ദർശാ ഗുപ്ത ക്രോപ് ടോപ്പും ലെഹങ്കയുമാണ് ധരിച്ചിരുന്നത്. വേദിയിൽ സംസാരിക്കുന്നതിനിടെ ദർശാ ഗുപ്ത ധരിച്ചിരുന്ന വസ്ത്രത്തെപ്പറ്റിയുള്ള സതീഷിന്റെ പരാമർശമാണ് വിവാദത്തിനിടയാക്കിയത്.
ബോംബെയിൽ നിന്നാണ് നമുക്കെല്ലാംവേണ്ടി സണ്ണി ലിയോൺ തമിഴ്നാട്ടിലേക്ക് വന്നത്. അവർ എങ്ങനെയാണ് വസ്ത്രം ധരിച്ചതെന്ന് നോക്കൂ. കോയമ്പത്തൂരിൽ നിന്ന് വന്ന ദർശ ഗുപ്തയെ നോക്കൂ. സണ്ണി ലിയോണാണ് നമ്മുടെ സംസ്കാരത്തിനനുസരിച്ചുള്ള വസ്ത്രം ധരിച്ചെത്തിയത് എന്നായിരുന്നു സതീഷിന്റെ വാക്കുകൾ.
എന്നാൽ ഇതിനെതിരെ രൂക്ഷവിമർശനമാണ് പിന്നീട് ഉയർന്നത്. ഗായിക ചിന്മയി, സംവിധായകൻ നവീൻ തുടങ്ങിയവർ സതീഷിനെതിരെ രംഗത്തെത്തിയ പ്രമുഖരിൽ ഉൾപ്പെടുന്നു. സതീഷിന്റെ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് ചിന്മയി ട്വീറ്റ് ചെയ്തു. ഇത് തമാശയല്ലെന്നും പുരുഷന്മാരുടെ ഇത്തരം സ്വഭാവത്തിന് എന്നാണ് അറുതിയാവുന്നതെന്നും അവർ ട്വീറ്റിൽ ചോദിച്ചു.
എന്നാൽ താൻ അങ്ങനെയൊരു പരാമർശം നടത്തിയത് ദർശയോട് ചോദിച്ചിട്ടാണെന്നാണ് സതീഷ് വിശദീകരിച്ചത്. സണ്ണി ലിയോൺ എന്താണ് ധരിക്കുന്നത് എന്നതിനേക്കുറിച്ച് ദർശയ്ക്ക് ഏറെ ആകാംക്ഷയുണ്ടായിരുന്നു. അവർ സാരിയുടുത്തുവന്നത് കണ്ടപ്പോൾ ദർശ അദ്ഭുതപ്പെട്ടു. തമാശയ്ക്ക് പറഞ്ഞകാര്യമാണ് സീരീയസായി എടുത്തതെന്നും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സതീഷ് പറഞ്ഞു.
അതേസമയം സതീഷിന്റെ പ്രസ്താവനയ്ക്കെതിരെ ദർശാ ഗുപ്ത തന്നെ രംഗത്തെത്തി. തന്നെപ്പറ്റി സ്റ്റേജിൽ കയറി മോശമായി പറയണമെന്ന് ആരെങ്കിലും ആവശ്യപ്പെടുമോ എന്നാണ് അവർ ട്വിറ്ററിലൂടെ ചോദിച്ചത്. അന്ന് വളരെ വിഷമം തോന്നിയിരുന്നു. പക്ഷേ കാര്യമായി പുറത്തുകാട്ടിയിരുന്നില്ലെന്നും ദർശ പറഞ്ഞു.
തമിഴിൽ നിരവധി ചിത്രങ്ങളിൽ മുൻനിര താരങ്ങൾക്കൊപ്പം ഹാസ്യകഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് സതീഷ്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...