Actor
സിനിമയുടെ കഥ ആദ്യം കേട്ടത് ഗോകുൽ, അവനിഷ്ടപ്പെട്ടതോടെ സ്വീകരിച്ചു; ഗോകുല്‍ മാധവിനോട് പറഞ്ഞത് ഇതാണ്; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
സിനിമയുടെ കഥ ആദ്യം കേട്ടത് ഗോകുൽ, അവനിഷ്ടപ്പെട്ടതോടെ സ്വീകരിച്ചു; ഗോകുല്‍ മാധവിനോട് പറഞ്ഞത് ഇതാണ്; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
അച്ഛന്റെ പാത പിന്തുടർന്ന് സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവും ഒടുവിൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. സുരേഷ് ഗോപിയും മാധവും മുഖ്യവേഷങ്ങളിലെത്തുന്ന ജെ.എസ്.കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സിനിമ അരങ്ങേറ്റത്തിന് മുൻപ് മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയ മാധവിൻറെ ചിത്രങ്ങള്‍ സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. മാധവിന് മമ്മുട്ടി വിജയാശംസകളും നേർന്നിരുന്നു.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാധവിന്റെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് സുരേഷ് ഗോപി സംസാരിക്കുകയാണ് . ഗോകുലാണ് സിനിമയുടെ കഥ കേട്ടതെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
അരങ്ങേറ്റം നല്ലതായിരിക്കണമെന്നായിരുന്നു ഗോകുല്‍ മാധവിനോട് പറഞ്ഞത്. ഈ സിനിമയുടെ കഥ ആദ്യം കേട്ടത് ഗോകുലാണ്. അവനിഷ്ടപ്പെട്ടതോടെയാണ് മാധവ് ഇത് സ്വീകരിച്ചത്. ഇത് നല്ലൊരു തുടക്കമായിരിക്കുമെന്നാണ് മാധവിനോട് സുരേഷ് ഗോപി പറഞ്ഞത്. സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് മാധവിനെക്കുറിച്ച് ചോദിച്ചത്. അഭിനയിക്കാനായുള്ള ശ്രമങ്ങളൊന്നും ഇത് വരെ മാധവ് നടത്തിയിരുന്നില്ല.
നേരത്തെ മാ എന്ന പരിപാടിയില്‍ പങ്കെടുത്ത സമയത്ത് ചിലരൊക്കെ അവനെ സിനിമയിലേക്ക് വിളിച്ചിരുന്നു. നല്ലൊരു തുടക്കമായിരിക്കണമെന്ന ഗോകുലിന്റെ വാക്കുകളായിരുന്നു ആ സമയത്ത് അവന്റെ മനസിലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഗോകുല്‍ അടുത്തിടെ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ചിരുന്നു. പാപ്പനെന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആശങ്കകളോടെയാണ് താന്‍ അച്ഛനൊപ്പം അഭിനയിച്ചതെന്ന് ഗോകുല്‍ വ്യക്തമാക്കിയിരുന്നു. കരിയറിലെ മികച്ച അവസരമായിരുന്നു പാപ്പനിലേതെന്നും താരപുത്രന്‍ പറഞ്ഞിരുന്നു. സിനിമയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഗോകുലിന് അച്ഛനൊപ്പം അഭിനയിക്കാനായത്. എന്നാല്‍ ഗോകുലിന് തുടക്കത്തില്‍ തന്നെ അച്ഛന്റെ സിനിമ കിട്ടിയെന്നുള്ളതാണ് പ്രത്യേകത.