
Social Media
മെറൂൺ ലഹങ്കയിൽ അതീവ സുന്ദരിയായി കിരണിന്റെ കല്യാണി; വൈറലായ ചിത്രങ്ങൾ കാണാം
മെറൂൺ ലഹങ്കയിൽ അതീവ സുന്ദരിയായി കിരണിന്റെ കല്യാണി; വൈറലായ ചിത്രങ്ങൾ കാണാം

മൗനരാഗം പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ഐശ്വര്യ. സീരിയലിലെ ‘കല്യാണി’ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.
ഐശ്വര്യ മലയാളിയല്ല എന്നതാണ് ഏറെ ശ്രദ്ദേയം. നടിയ്ക്ക് ഒപ്പം നായക വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. നലീഫിനൊപ്പമുള്ള രസകരമായ റീൽസുമായി എത്താറുണ്ട്. ‘കിരൺ’ എന്ന കഥാപാത്രത്തെയാണ് നലീഫ് പരമ്പരയിൽ അവതരിപ്പിക്കുന്നത്
സോഷ്യൽ മീഡിയയിൽ സജീവമായ ഐശ്വര്യ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അത്തരത്തില്‍ ഐശ്വര്യ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
മെറൂൺ ലഹങ്കയ്ക്കൊപ്പം കഴുത്ത് നിറഞ്ഞു നിൽക്കുന്ന നെക്ലസും അതിന് ചേരുന്ന കമ്മലുകളുമിട്ട് അസ്സൽ മണവാട്ടി ലുക്കിലാണ് ഐശ്വര്യ റംസായ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ‘എല്ലാം അതിന്റെതായ സമയത്ത് കൃത്യമായി സംഭവിക്കും’ എന്നാണ് ചിത്രങ്ങൾക്ക് താരം നൽകുന്ന ക്യാപ്ഷൻ. വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് എല്ലാവർക്കും പറയാനുള്ളത്. വിവാഹം ഉടനെ ഉണ്ടാകുമോന്നാണ് മറ്റ് ചിലരുടെ ചോദ്യം. ‘കല്യാണി’ എന്ന് അഭിസംബോധന ചെയ്താണ് പലരും കമന്റ് ചെയ്യുന്നത് പോലും. അത്രമേൽ ജനഹൃദയം താരം കീഴടക്കി എന്നതിന് തെളിവാണിത്.
പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന് സംവിധാനം ചെയ്യുന്ന പരമ്പരയാണ് ‘മൗനരാഗം’. ‘ഭാര്യ’ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന് എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. .
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ ശ്രീലങ്കയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ നടന് വമ്പിച്ച സ്വീകരണം നൽകിയിരിക്കുകായാണ് അധികൃതർ. താരത്തിന്റെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ...