
News
മിസ്റ്റര്‍ തൃശൂര്‍ ആകാനുള്ള മത്സരത്തില്‍ 35ാം നമ്പര്‍ ആയി എത്തിയ ഈ സൂപ്പര്‍ താരം ആരാണെന്ന് മനസിലായോ ?
മിസ്റ്റര്‍ തൃശൂര്‍ ആകാനുള്ള മത്സരത്തില്‍ 35ാം നമ്പര്‍ ആയി എത്തിയ ഈ സൂപ്പര്‍ താരം ആരാണെന്ന് മനസിലായോ ?

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു ശരീരസൗന്ദര്യ മത്സരത്തിന്റെ ഫോട്ടോയാണ്.
2005ല്‍ നടന്ന ഈ ശരീര സൗന്ദര്യ മത്സരത്തിന് ഇപ്പോള്‍ എന്താണ് പ്രസക്തിയെന്ന് ചോദിക്കാന്‍ വരട്ടെ. ഈ മത്സരത്തില്‍ പങ്കെടുത്ത ഒരാള്‍ ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ്. മറ്റാരുമല്ല അത് മലയാളികളുടെ സ്വന്തം മിന്നല്‍ മുരളിയായ ടോവിനോ തോമസ്.
2005ല്‍ നടന്ന മിസ്റ്റര്‍ തൃശൂര്‍ മത്സരത്തില്‍ ടോവിനോ പങ്കെടുത്തതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്സരത്തില്‍ 35 ാം നമ്പറുകാരനായാണ് ടോവിനോ പങ്കെടുക്കുന്നത്. അതേസമയം, പഠിക്കുന്ന കാലത്തു തന്നെ ശരീര സൗന്ദര്യത്തില്‍ ഇത്രയും ശ്രദ്ധിക്കുന്ന ആളായിരുന്നോ ടോവിനോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. 2012ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരം ഈ വര്‍ഷം തന്റെ അഭിനയജീവിതത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി.
അഭിനയജീവിതത്തില്‍ വഴിത്തിരിവായത് ഗപ്പി എന്ന സിനിമ ആയിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന സിനിമയിലൂടെ മലയാളികളുടെ സൂപ്പര്‍ ഹിറോ ആയി മാറി ടോവിനോ.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...