ദർശന എന്ന നടിയെപറ്റി, അവരുടെ അഭിനയത്തെപറ്റി പോസിറ്റീവ് ആയ ഒരു വരി പോലുമില്ല; കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് ഹരീഷ് വാസുദേവൻ!

കുടുംബ പ്രേക്ഷകരെ ചിരിപ്പിച്ചും കണ്ണു നനയിപ്പിച്ചും സൂപ്പർ ഹിറ്റിലേക്ക് ചുവടുവെച്ചുകൊണ്ട് ‘ജയ ജയ ജയ ജയ ഹേ’ നിരവധി പ്രശംസകൾ ഏറ്റുവാങ്ങുകയാണ് . ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയെ അഭിനന്ദിച്ചുകൊണ്ട് മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് ഹരീഷ് വാസുദേവൻ. സിനിമയിൽ ആദ്യാവസാനം നന്നായി അഭിനയിച്ച ദർശനയേപ്പറ്റിയും സ്വന്തം കാലിൽ നിൽക്കാൻ അവരുടെ കഥാപാത്രം കാണിച്ച ധീരതയേപ്പറ്റിയും ഒന്നും എഴുതിയില്ല എന്നാണ് വിമർശനം.
‘ആദ്യാവസാനം നന്നായി അഭിനയിച്ച ദർശന എന്ന നടിയെപറ്റി, അവരുടെ അഭിനയത്തെപറ്റി പോസിറ്റീവ് ആയ ഒരു വരി പോലുമില്ല. സ്വന്തം കാലിൽ നിൽക്കാനും ആണിന്റെ തുണയില്ലാതെ ജീവിക്കാനും അവർ കാണിച്ച ധീരതയെപറ്റി.. ടീച്ചർ ഈ വിഷയത്തെക്കുറിച്ച് ഇനിയും എഴുതണം,’ എന്നാണ് കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി ഹരീഷ് എഴുതിയത്. ബേസിലിന് അഭിനന്ദനം എന്ന് എഴുതിക്കൊണ്ടാണ് കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ബേസിൽ ജോസഫ് കമന്റിൽ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ പരക്കെ കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. നായിക ടൈറ്റിൽ റോളിൽ വളരെ മനോഹരമായി അഭിനയിച്ച് കയ്യടി നേടിയാലും ശൈലജ ടീച്ചറിന് പോലും ആ പൊതുബോധ യുക്തിയിൽ നിന്നും മോചനമില്ല എന്നാണ് നടിയും ആക്ടിവിസ്റ്റുമായ ലാലി പി എം ഇതേക്കുറിച്ച് എഴുതിയത്. ‘സിനിമ സംവിധായകൻ്റെതാണെന്നൊക്കെ നമുക്ക് വെറുതെ പറയാം എന്നേയുള്ളൂ. മലയാള സിനിമ എല്ലാകാലവും നായകന്മാരുടെതാണ്. നായിക ടൈറ്റിൽ റോളിൽ വളരെ മനോഹരമായി അഭിനയിച്ച് കയ്യടി നേടിയാലും ശരി ശൈലജ ടീച്ചറിന് പോലും ആ ഒരു പൊതുബോധ യുക്തിയിൽ നിന്നും മോചനമില്ല.’
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...