അങ്കിളേ ഒരു ഫോട്ടോ എടുക്കണം’ കയ്യിൽ കെട്ടുമായി ഓടിയെത്തി കുട്ടി ആരാധകൻ ചേർത്തു നിർത്തി സുരേഷ് ഗോപി!
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി .അഭിനയത്തിന് പുറമേ രാഷ്ട്രീയത്തിലും ആലാപനത്തിലും കൈവച്ച വ്യക്തിയാണ് മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപി. നിസ്സഹായർക്ക് മുന്നിൽ സഹായഹസ്തവുമായെത്താറുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. . നിലവിൽ തന്റെ രണ്ടാമത്തെ മകനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സുരേഷ് ഗോപി. ഈ അവസരത്തിൽ ഫോട്ടോ എടുക്കാനായി സുരേഷ് ഗോപിയുടെ അടുത്തെത്തിയ കുട്ടി ആരാധകന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ലൊക്കേഷനിൽ സുരേഷ് ഗോപിക്കൊപ്പം ഫോട്ടോ എടുക്കാനുള്ള തിരക്കിലായിരുന്നു ആരാധകർ. ഇതിനിടയിലാണ് കയ്യിൽ കെട്ടുമായി ആശുപത്രിയിൽ നിന്നും താരത്തെ കാണാനെത്തിയ കുട്ടി എത്തിയത്. ഈ കുട്ടിയുടെ സഹോദരി ‘അങ്കിളേ ഒരു ഫോട്ടോ എടുക്കണം’ എന്ന് പറഞ്ഞ് സുരേഷ് ഗോപിയെ വിളിക്കുക ആയിരുന്നു. നടനെ കാണാനായി ആശുപത്രിയിൽ നിന്നും ഓടി വന്നതാണ് കുഞ്ഞെന്ന് ഒപ്പമുള്ളവർ സുരേഷ് ഗോപിയോട് പറയുകയും ചെയ്യുന്നുണ്ട്. ശേഷം കുട്ടി ആരാധകനെ ചേർത്തു നിർത്തി ഫോട്ടോ എടുത്ത ശേഷമാണ് നടൻ മടങ്ങിയത്.
അതേസമയം, ‘ജെഎസ്‍കെ’ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രവീണ്‍ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി വക്കീല്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‍കെ’യ്‍ക്കുണ്ട്. അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, അസ്‍കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
മേം ഹൂം മൂസ’യാണ് സുരേഷ് ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, പുനം ബജ്‍വ ,അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, സ്രിന്ദ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.