
Malayalam Breaking News
‘അതൊക്കെ കള്ളമാണ്’ – ക്രിക്കറ്റ് താരമായി എത്തുന്ന വാർത്തകൾ നിഷേധിച്ച് ദുൽഖർ സൽമാൻ…
‘അതൊക്കെ കള്ളമാണ്’ – ക്രിക്കറ്റ് താരമായി എത്തുന്ന വാർത്തകൾ നിഷേധിച്ച് ദുൽഖർ സൽമാൻ…
Published on

‘അതൊക്കെ കള്ളമാണ്’ – ക്രിക്കറ്റ് താരമായി എത്തുന്ന വാർത്തകൾ നിഷേധിച്ച് ദുൽഖർ സൽമാൻ…
മലയാളത്തിലെ യുവനടന്മാർക്കിടയിൽ അന്യഭാഷയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ദുൽഖർ സൽമാൻ ഈ വർഷം അഭിനയിച്ചു. ബോളിവുഡ് ചിത്രമായ കർവാൻ ആണ് ഏറ്റവും പുതിയതായി റിലീസ് ചെയ്തിരിക്കുന്ന ദുൽഖർ ചിത്രം. കർവാന് ശേഷം ദുൽഖർ അഭിനയിക്കുന്ന ഹിന്ദി ചിത്രമാണ് സോയാ ഫാക്ടർ.
സോനം കപൂര്‍ നായികയാകുന്ന സോയ ഫാക്ടറിൽ ദുല്‍ഖര്‍ സല്മാന് അവതരിപ്പിക്കുന്ന കഥാപാത്രം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കളിക്കാരനാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഖര്‍ സല്മാന് അവതരിപ്പിക്കുന്ന കഥാപാത്രം വിരാട് കോഹ്ലിയുടേത് ആണെന്ന തരത്തില്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പല മലയാള മാധ്യമങ്ങളും അത് ഏറ്റു പിടിക്കുകയും ചെയ്തു.
എന്നാല്‍, സോയാ ഫാക്ടര്‍ എഴുതപ്പെട്ടത് ഏറെക്കാലം മുമ്പാണെന്നും അത് ഏതെങ്കിലും ഒരാളെക്കുറിച്ച് ഉള്ളതാണെന്ന് താന്‍ കരുതുന്നില്ലെന്നും ദുല്‍ഖര്‍ സല്മാന് പറഞ്ഞു. ആ പുസ്തകം പൂര്‍ണമായും കഥയാണെന്നും അല്ലാതെ നടന്ന സംഭവങ്ങള്‍ അല്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. അത് കൊണ്ട് തന്നെ ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നു അദ്ദേഹം അറിയിച്ചു.
Dulquer Salman about his role as Virat Kohli in Zoya Factor
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...