പോസ്റ്ററോ പബ്ലിസിറ്റിയോ ഇല്ലാതെ വിജയ് ആരാധകരുടെ സിനിമ – നിർമാതാവിന്റെ അനാസ്ഥക്കെതിരെ മനസ് തകർന്നു സംവിധായകൻ..
Published on

By
പോസ്റ്ററോ പബ്ലിസിറ്റിയോ ഇല്ലാതെ വിജയ് ആരാധകരുടെ സിനിമ – നിർമാതാവിന്റെ അനാസ്ഥക്കെതിരെ മനസ് തകർന്നു സംവിധായകൻ..
പോസ്റ്ററും പബ്ലിസിറ്റിയും ഒന്നുമില്ലാതെ റിലീസ് ആയ ചിത്രമാണ് മൂൺട്രു രസികർ . വിജയ് ആരാധകരുടെ കഥ പറഞ്ഞ ചിത്രം വലിയൊരു ദുരിതത്തിലാണ് . ചിത്രത്തെക്കുറിച്ച് സംവിധായകന്റെ കുറിപ്പ് വായിക്കാം.
ഷെബിയുടെ കുറിപ്പ് വായിക്കാം–
‘2015 അവസാനം ഷൂട്ടിങ് പൂർത്തിയാക്കിയ ഈ ചിത്രം മൂന്നാം വർഷമാണ് റിലീസിനെത്തുന്നത്. അതും പല തവണ റിലീസുകൾ മാറ്റിവെച്ച ശേഷം. റിലീസിനു പറ്റിയ നല്ല സമയത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു സിനിമയുടെ നിർമാതാവ്. എന്നിട്ട് ആറ്റുനോറ്റിരുന്ന് തിരഞ്ഞെടുത്തത് ഉലകനായകന്റെ വിശ്വരൂപം 2 ന്റെ റിലീസ് ദിവസം.
തമിഴ്നാട് പോലെ വലിയൊരു ഏരിയയിൽ പ്രമോഷനു വേണ്ടി നിർമാതാവ് മുടക്കിയതാവട്ടെ മൂന്നര ലക്ഷം രൂപ.സ്വന്തം മകനടക്കം മൂന്നു പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയെക്കുറിച്ച് അദ്ദേഹത്തിന് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നിരിക്കാം.
ആത്യന്തികമായി ഒരു സിനിമയുടെ നഷ്ടം സഹിക്കേണ്ടി വരുന്നത് ഈ പറഞ്ഞ നിർമ്മാതാവ് മാത്രമായിരിക്കാം. എന്നാൽ മാസങ്ങളോളം ഒരു സിനിമയൊരുക്കാൻ കഷ്ടപ്പെടുന്ന സംവിധായകന്റെ നഷ്ടം ഇതിനേക്കാൾ എത്രയോ വലുതാണ്. തന്റെ സൃഷ്ടി വെളിച്ചം കാണുമ്പോൾ അത് ആരും അറിയാതെ പോകുന്നത് ഏറെ വേദനാജനകമല്ലേ? നല്ല ഒരു സിനിമയുടെ വിജയത്തിന് നല്ലൊരു നിർമാതാവിന്റെ കൂടി പിന്തുണ വേണം. അത് പണം മുടക്കുന്നതിൽ മാത്രമല്ല, ഈ സിനിമയോടൊപ്പം താനുണ്ട് എന്ന് മൊത്തം ക്രൂവിനെയും ബോദ്ധ്യപ്പെടുത്തുന്ന ശക്തമായ പിന്തുണ.’–ഷെബി പറഞ്ഞു.
പൊള്ളാച്ചിക്കടുത്തുള്ള ഗ്രാമത്തിൽ നിന്ന് വിജയ്യെ നേരിട്ടു കാണാൻ ചെന്നൈയിലെത്തുന്ന മണി എന്ന കടുത്ത വിജയ് ആരാധകന്റെയും അവൻ നഗരത്തിൽ കണ്ടുമുട്ടുന്ന രണ്ട് വിജയ് ഫാൻസിന്റെയും കഥയാണ് മൂൺട്ര് രസികർകൾ. ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തിരിക്കുന്നത് ദളപതി വിജയ്യുടെ ചെന്നൈയിലെ വീട്ടിലാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്.
പ്രേംയാസ്, റോഷൻ ബഷീർ, പ്രമുഖ നിർമാതാവ് ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ എന്നിവരാണ് പ്രധാനതാരങ്ങൾ. കൂടാതെ പവർസ്റ്റാർ ശ്രീനിവാസൻ, തലൈവാസൽ വിജയ്, നിഴൽകൾ രവി, റിയാസ്ഖാൻ, പത്മരാജ് രതീഷ്, മിപ്പു സാമി, ക്രെയിൻ മനോഹർ, മണിമാരൻ, അരുൾ മണി, സേരൻരാജ്, സ്വാതി, മീര, ശ്രീരഞ്ജിനി, ബാലാംബിക തുടങ്ങിയവരും അഭിനയിക്കുന്നു.
director shebi against his movie producer
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...