
News
വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് മാസ് ലുക്കില്‍ കേരളപ്പിറവി ആശംസകളുമായി മമ്മൂട്ടി
വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് മാസ് ലുക്കില്‍ കേരളപ്പിറവി ആശംസകളുമായി മമ്മൂട്ടി

മലയാളികളുടെ സ്വാകാര്യ അഹങ്കാരമാണ് മമ്മൂട്ടി. പ്രായത്തെ വെല്ലുന്ന അദ്ദേഹത്തിന്റെ മിക്ക സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മമ്മൂട്ടി പങ്കുവെച്ച പുത്തന്‍ ഫോട്ടോയും വൈറലായി മാറുകയാണ്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചുള്ള ഫോട്ടോ പങ്കുവെച്ച് കേരളപ്പിറവി ആശംസകളുമായി മമ്മൂട്ടി രംഗത്ത് എത്തിയത് ആഘോഷിക്കുകയാണ് ആരാധകര്‍.
സൈക്കോളജിക്കല്‍ ത്രില്ലറായ ‘റോഷാക്കാ’ണ് മമ്മൂട്ടി ചിത്രമായി ഇപ്പോള്‍ തിയറ്ററിലുള്ളത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്!ത് 25 ദിവസം പിന്നിടുകയാണ്. ആദ്യ ദിനം തന്നെ ‘റോഷാക്കി’ന് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു. വേറിട്ട ഒരു സിനിമാനുഭവം എന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയ ‘റോഷാക്ക്’ ഇപ്പോഴും തിയറ്ററുകളില്‍ ആളുകളെ നിറയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടേതായി റീലിസ് ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ സഞ്ജു ശിവ്റാം, ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.
ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്. ചിത്രം ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടായിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്, ചമയം റോണക്സ് സേവ്യര്‍ & എസ്സ് ജോര്‍ജ്, പിആര്‍ഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്. മമ്മൂട്ടി നായകനായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം ‘ക്രിസ്റ്റഫറാ’ണ്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പൊലീസ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്.
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....