
Social Media
അമ്മയുടെ സ്നേഹത്തേക്കാൾ മികച്ചതായി മറ്റൊന്നുമില്ല, ഈ പാദങ്ങളിലാണ് സ്വര്‍ഗ്ഗം; ചിത്രങ്ങളുമായി ഖുശ്ബു
അമ്മയുടെ സ്നേഹത്തേക്കാൾ മികച്ചതായി മറ്റൊന്നുമില്ല, ഈ പാദങ്ങളിലാണ് സ്വര്‍ഗ്ഗം; ചിത്രങ്ങളുമായി ഖുശ്ബു

പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ഖുശ്ബു. 1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ‘ലാവാരിസ്’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രധാന നടന്മാരായ രജനീകാന്ത്, കമലഹാസൻ, സത്യരാജ്, സുരേഷ്ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ അമ്മയ്ക്കൊപ്പമുളള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ട് ഖുശ്ബു കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“അമ്മയുടെ സ്നേഹത്തേക്കാൾ മികച്ചതായി മറ്റൊന്നുമില്ല.അമ്മയുടെ കാൽക്കീഴിൽ സ്വർഗമുണ്ടെന്ന് പറയപ്പെടുന്നു.അതു വളരെ സത്യമാണ്.ഞാൻ എന്റെ അമ്മിയുടെ കാൽവിരലിലെ നഖങ്ങൾ മുറിക്കുന്ന സമയം, ഞാൻ പാകം ചെയ്ത ഉച്ചഭക്ഷണം അവൾ ആസ്വദിച്ചു കഴിക്കുമ്പോള്‍ സന്തോഷം തോന്നുന്നു.അമ്മയുടെ പാദങ്ങളിലാണ് സ്വര്‍ഗ്ഗം” ഖുശ്ബു കുറിച്ചു.അനവധി ആരാധകരും പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
.മുതല്‍ നീ മുടിവും നീ, ആടവല്ലു മീകു ജൊഹറുളളൂ എന്നിവയാണ് ഖുശ്ബുവിന്റെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...