
News
അന്ന് അമ്മ എന്നെ തല്ലിച്ചതച്ചു, തുണിയില്ലാതെ വീടില് നിന്ന് പുറത്താക്കി; തുറന്ന് പറഞ്ഞ് അനുപം ഖേര്‍
അന്ന് അമ്മ എന്നെ തല്ലിച്ചതച്ചു, തുണിയില്ലാതെ വീടില് നിന്ന് പുറത്താക്കി; തുറന്ന് പറഞ്ഞ് അനുപം ഖേര്‍

ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും തന്റേതായ സ്ഥാനം നേടിയ നടനാണ് അനുപം ഖേര്‍. താരം അവതാരകനായി എത്തുന്ന ചാറ്റ്ഷോയില്‍ അമ്മ ദുലാരി ഖേറാണ് അതിഥിയായി എത്തിയത്. ഷോയില്‍ വച്ച് താരം പങ്കുവച്ച കുട്ടിക്കാല ഓര്‍മകളാണ് ശ്രദ്ധ നേടുന്നത്. സ്കൂളിലെ ആവശ്യങ്ങള്‍ക്കായി നല്കിയ പണം തിരിച്ചു കൊണ്ടുവരാതിരുന്നതിന് അമ്മ തല്ലി വീട്ടില്‍ നിന്നു പുറത്താക്കിയിട്ടുണ്ടെന്നാണ് താരം പറഞ്ഞത്.
സ്കൂളിലെ ആവശ്യത്തിനായാണ് അമ്മ പണം നല്‍കിയത്. എന്നാല്‍ തന്റെ ബാഗില്‍ നിന്ന് മൂന്ന് പൈസയും രണ്ടു പൈസയും കണ്ടെത്തി. അച്ഛന് അത് വിടാന്‍ പറഞ്ഞതാണെന്നും എന്നാല്‍ പണം മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ അടികൊടുക്കണം എന്നാണ് താന്‍ പറഞ്ഞത് എന്നാണ് ദുലാരി പറഞ്ഞത്.
അമ്മ തന്നെ തല്ലിച്ചതച്ചെന്നും തുണിയില്ലാതെ വീടില് നിന്ന് പുറത്താക്കിയെന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ അങ്ങനെ ചെയ്യരുതായിരുന്നല്ലേ എന്നാണ് ദുലാരി ചോദിച്ചത്. എന്നാല്‍ അമ്മ ചെയ്തത് എല്ലാം ശരിയാണ് എന്നാണ് താന്‍ പറഞ്ഞത് എന്നായിരുന്നു അനുപം ഖേറിന്റെ മറുപടി.
അടിച്ചാല്‍ പൊള്ളി തിണര്‍ക്കുന്ന തരത്തിലുള്ള കമ്പു വച്ചാണ് അനുപമിനേയും അനിയന് രാജു ഖേറിനേയും അടിച്ചിരുന്നത് എന്നും ദുലാരി വെളിപ്പെടുത്തി. ഒരിക്കല്‍ ആ വടികൊണ്ട് അടിച്ച് അനുപമിന് അസുഖം വന്ന് ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നു. ആ വടി വിഷമുള്ളതാണെന്നും തല്ലാന്‍ ഉപയോഗിക്കരുതെന്നും ഡോക്ടര്‍ പറഞ്ഞു.
അതിനു ശേഷം താന്‍ ആ വടികൊണ്ട് അടിച്ചിട്ടില്ലെന്നും കയ്യുകൊണ്ടാണ് തല്ലിയിരുന്നതെന്നുമാണ് ധുലരി പറയുന്നത്. അമ്മയുമായി വളരെ അടുപ്പമാണ് അനുപം ഖേറിന്. അമ്മയ്ക്കൊപ്പമുള്ള രസകരമായ വിഡിയോകളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...