Connect with us

അഭിനയിച്ചു കൊണ്ടിരിക്കെ മാനസിക നില തെറ്റുന്നത് പോലെ തോന്നിയിരുന്നു, ചിത്രീകരണം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു

News

അഭിനയിച്ചു കൊണ്ടിരിക്കെ മാനസിക നില തെറ്റുന്നത് പോലെ തോന്നിയിരുന്നു, ചിത്രീകരണം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു

അഭിനയിച്ചു കൊണ്ടിരിക്കെ മാനസിക നില തെറ്റുന്നത് പോലെ തോന്നിയിരുന്നു, ചിത്രീകരണം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് മനോജ് ബാജ്‌പേയ്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കുന്നതിനിടെ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍.

‘ഗലി ഗുലേയാന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം വെളിപ്പെടുത്തിയത്. അഭിനയിച്ചു കൊണ്ടിരിക്കെ മാനസിക നില തെറ്റുന്നത് പോലെ തോന്നിയിരുന്നു എന്നാണ് മനോജ് ബാജ്‌പേയ് പറയുന്നത്. സൈക്കോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ഗലി ഗുലേയാന്‍.

സിനിമ ചെയ്യുമ്പോള്‍ മാനസികനില തെറ്റുന്നത് പോലെ തോന്നി. അതിനാല്‍ കുറച്ച് സമയം ചിത്രീകരണം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു. താന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും മികച്ചതുമായ റോളുകളില്‍ ഒന്നാണിത്. ഗലി ഗുലേയാന്‍ ആമസോണ്‍ െ്രെപമില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

നിരവധി ദേശീയഅന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു. രാജ്യത്തെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സിനിമ നല്‍കണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ അതിന് വലിയ പരിശ്രമം തന്നെ വേണ്ടി വന്നതായും മനോജ് ബാജ്‌പേയ് പറയുന്നുണ്ട്. ബുസാന്‍, ചിക്കാഗോ, ക്ലവ്‌ലാന്റ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

More in News

Trending

Recent

To Top