
News
അഭിനയിച്ചു കൊണ്ടിരിക്കെ മാനസിക നില തെറ്റുന്നത് പോലെ തോന്നിയിരുന്നു, ചിത്രീകരണം നിര്‍ത്തി വെയ്ക്കേണ്ടി വന്നു
അഭിനയിച്ചു കൊണ്ടിരിക്കെ മാനസിക നില തെറ്റുന്നത് പോലെ തോന്നിയിരുന്നു, ചിത്രീകരണം നിര്‍ത്തി വെയ്ക്കേണ്ടി വന്നു

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് മനോജ് ബാജ്പേയ്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കുന്നതിനിടെ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്.
‘ഗലി ഗുലേയാന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം വെളിപ്പെടുത്തിയത്. അഭിനയിച്ചു കൊണ്ടിരിക്കെ മാനസിക നില തെറ്റുന്നത് പോലെ തോന്നിയിരുന്നു എന്നാണ് മനോജ് ബാജ്പേയ് പറയുന്നത്. സൈക്കോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ഗലി ഗുലേയാന്‍.
സിനിമ ചെയ്യുമ്പോള്‍ മാനസികനില തെറ്റുന്നത് പോലെ തോന്നി. അതിനാല്‍ കുറച്ച് സമയം ചിത്രീകരണം നിര്‍ത്തി വെയ്ക്കേണ്ടി വന്നു. താന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും മികച്ചതുമായ റോളുകളില്‍ ഒന്നാണിത്. ഗലി ഗുലേയാന്‍ ആമസോണ്‍ െ്രെപമില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്.
നിരവധി ദേശീയഅന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു. രാജ്യത്തെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സിനിമ നല്‍കണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ അതിന് വലിയ പരിശ്രമം തന്നെ വേണ്ടി വന്നതായും മനോജ് ബാജ്പേയ് പറയുന്നുണ്ട്. ബുസാന്‍, ചിക്കാഗോ, ക്ലവ്ലാന്റ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...