
News
യുവതാരം ഹരീഷ് കല്യാണ്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
യുവതാരം ഹരീഷ് കല്യാണ്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് യുവതാരം ഹരീഷ് കല്യാണ്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം വിവാഹിതനായി എന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്.
സംരംഭകയായ നര്‍മദ ഉദയകുമാറാണ് വധു. ചെന്നൈയ്ക്കടുത്ത് തിരുവേര്‍ക്കാട് ജിപിഎന് പാലസില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്.
പ്രണയവിവാഹമാണ് ഇരുവരുടേയും എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഹരീഷ് കല്യാണ്‍ ഇത് നിഷേധിച്ചിരുന്നു. ഇരുവരുടേയും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്നാണ് ഹരീഷ് പറഞ്ഞത്. തന്നെ പിന്തുണച്ച മാധ്യമങ്ങള്‍ക്ക് ഹരീഷ് നന്ദിയും പറഞ്ഞു.
നടന് ചിമ്പുവായിരുന്നു വിവാഹച്ചടങ്ങിലെ മുഖ്യാതിഥി. ദസറ നാളില്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഹരീഷ് കല്യാണ്‍ നര്‍മദയെ പരിചയപ്പെടുത്തിയത്. തന്റെ ഭാവി വധു എന്നായിരുന്നു നടന് കുറിച്ചത്. വേഴം എന്ന ചിത്രമാണ് ഹരീഷ് കല്യാണിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. സന്ദീപ് ശ്യാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സസ്പെന്‍സ് ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...