ആ ദേഷ്യത്തില്‍ കാറില്‍ കയറാതെ സുരേഷേട്ടൻ അപ്പുറത്തേക്ക് മാറി ഓട്ടോയ്ക്ക് കൈ കാണിച്ച് എന്നേയും കൂട്ടി അതില്‍ കേറി പോയി, ‘നീ വരുന്നോ’ എന്നൊരു ചോദ്യം മാത്രമെ ചോദിച്ചുള്ളു ; സുരാജ് വെഞ്ഞാറമൂട് പറയുന്നു !

മലയാളത്തിന്റെ പ്രിയ നടനാണ് സുരാജ് വെഞ്ഞാറമൂട് . ഹാസ്യ നടനായി തുടങ്ങി ഇന്ന് നായകനായും സഹതാരമായും സിനിമയിൽ തിളങ്ങി നിൽകുകയാണ്.സുരേഷ് ഗോപിക്കൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതിനെ കുറിച്ച് പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്. കാറ് വരാന്‍ വൈകിയതോടെയാണ് ദേഷ്യപ്പെട്ട് ഓട്ടോയില്‍ കയറിയത്. അങ്ങനെ ഫോര്‍ട്ട് കൊച്ചി മുതല്‍ വൈറ്റില വരെ തങ്ങള്‍ ഓട്ടോയില്‍ പോയി എന്നാണ് സുരാജ് പറയുന്നത്.
സുരാജിന്റെ പുതിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ പ്രമോഷന്റെ ഭാഗമായ അഭിമുഖത്തിലാണ് താരം സംസാരിച്ചത്. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കാന്‍ പറഞ്ഞപ്പോഴാണ് താരം സംസാരിച്ചത്. ‘ഹൈലസ’ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്തുള്ള അനുഭവമാണ് സുരാജ് പറഞ്ഞത്.
ഒരിക്കല്‍ താന്‍ സുരേഷ് ഗോപി ചേട്ടനൊപ്പം ഓട്ടോയില്‍ പോയൊരു അനുഭവമുണ്ട്. കൊച്ചിയില്‍ ഹൈലസ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയമാണ്. സുരേഷേട്ടന് വൈറ്റ് ഫോര്‍ട്ടിലേക്ക് പോകാന്‍ ചേട്ടന്റെ വാഹനം കാത്ത് നില്‍ക്കുകയാണ്. താനും ഒപ്പമുണ്ട്. ചേട്ടന്റെ കാറ് വരാന്‍ പത്ത് മിനിറ്റോളം വൈകി.
ആ ദേഷ്യത്തില്‍ കാറില്‍ കയറാതെ അപ്പുറത്തേക്ക് മാറി ഓട്ടോയ്ക്ക് കൈ കാണിച്ച് എന്നേയും കൂട്ടി അതില്‍ കേറി പോയി. ‘നീ വരുന്നോ’ എന്നൊരു ചോദ്യം മാത്രമെ ചോദിച്ചുള്ളു. താന്‍ തന്നെ ഞെട്ടിപ്പോയി. അങ്ങനെ ഫോര്‍ട്ട് കൊച്ചി മുതല്‍ വൈറ്റില വരെ ഓട്ടോയില്‍ പോയി.
അദ്ദേഹത്തിന് അര്‍ജന്റായി എത്തണം സമയം പാലിക്കണം, അതിനാണ് വേറൊന്നും നോക്കാതെ ഓട്ടോയ്ക്ക് കൈ കാണിച്ച് അതില്‍ കയറി പോയത്. അദ്ദേഹം ദേഷ്യപ്പെട്ട് ഓട്ടോയില്‍ പോകുന്നത് കണ്ട് അദ്ദേഹത്തിന്റെ കാര്‍ ഓട്ടോയെ പിന്തുടര്ന്ന് വരുന്നുണ്ടായിരുന്നു എന്നാണ് സുരാജ് വെഞ്ഞാറമൂട് പറയുന്നത്.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. നടന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിക്കുകയും...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ...