Connect with us

ഇങ്ങനുള്ള സിനിമ മതി എന്ന് ചിന്തിക്കുന്ന അയ്യായിരത്തോളം വരുന്ന സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ആളുകളാണ് മലയാള സിനിമയുടെ ശാപം ! അഖിൽ മാരാർ പറയുന്നു !

Movies

ഇങ്ങനുള്ള സിനിമ മതി എന്ന് ചിന്തിക്കുന്ന അയ്യായിരത്തോളം വരുന്ന സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ആളുകളാണ് മലയാള സിനിമയുടെ ശാപം ! അഖിൽ മാരാർ പറയുന്നു !

ഇങ്ങനുള്ള സിനിമ മതി എന്ന് ചിന്തിക്കുന്ന അയ്യായിരത്തോളം വരുന്ന സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ആളുകളാണ് മലയാള സിനിമയുടെ ശാപം ! അഖിൽ മാരാർ പറയുന്നു !

ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നവാഗത സംവിധായകനായി എത്തിയ സംവിധായകനാണ് അഖിൽ മാരാർ. ജോജു ജോർജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യോഹന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ നിർമ്മിച്ച ചിത്രം പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നൽകിയായിരുന്നു ഒരു താത്വിക അവലോകനം സംവിധാനം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഖിൽ മാരാർ. പൊതു വിഷയങ്ങളിൽ തൻ്റേതായ നിലപാടുകൾ വ്യക്തമായി അറിയിക്കാറുമുണ്ട് അഖിൽ

ഇപ്പോഴിതാ മലയാള സിനിമയിലെ ദ്വയാര്‍ത്ഥ ഡയലോഗുകളില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ദ്വയാര്‍ത്ഥ ഡയലോഗുകളുടെ പേരില്‍ മലയാള സിനിമയെ വിമര്‍ശിക്കുകയാണെങ്കില്‍ മലയാളത്തിലെ തലതൊട്ടപ്പന്മാരായ സാഹിത്യകാരന്മാരെ മുതല്‍ വിമര്‍ശിച്ച് തുടങ്ങണമെന്നും എം ടി സാറിനേപ്പോലും വിമര്‍ശിക്കേണ്ട ഒരു സാഹചര്യമുണ്ടാകുമെന്നും അഖില്‍ മാരാര്‍ അഭിപ്രായപ്പെട്ടു. സിനിമയ്ക്ക് മുന്‍പേ പ്രേക്ഷകര്‍ ആസ്വദിച്ചിരുന്ന മിമിക്രി, സ്‌കിറ്റുകളിലൊക്കെ ഉപയോഗിച്ച തമാശകള്‍ പലപ്പോഴും ദ്വയാര്‍ത്ഥമുള്ള തമാശകള്‍ ആയിരുന്നുവെന്നും അത് ആസ്വദിക്കുന്ന വലിയൊരു വിഭാഗം ജനതയും ഉണ്ടെന്നും സംവിധായകന്‍ വമര്‍ശിച്ചു. പ്രമുഖ മാധ്യമത്തിനോടായിരുന്നു അഖില്‍ മാരാരിന്റെ പ്രതികരണം.

മലയാള പ്രേക്ഷകര്‍ക്കെതിരെയും അഖില്‍ മാരാര്‍ വിമര്‍ശനം ഉന്നയിച്ചു. ലോകത്തുള്ള സിനിമ മുഴുവന്‍ കണ്ടിണ്ട്, ഇതായിരിക്കണം സിനിമ, ഇവിടെ ഇങ്ങനുള്ള സിനിമ മതി എന്ന് ചിന്തിക്കുന്ന അയ്യായിരത്തോളം വരുന്ന സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ആളുകളാണ് മലയാള സിനിമയുടെ ശാപമെന്ന് അദ്ദേഹം വിമര്‍ശിച്ചു. തന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജോലിയും കൂലിയും ഇല്ലാതിരിക്കുന്ന വളരെ കുറച്ചുപേരാണ് സിനിമ കാണുന്നതെന്നും ഇവിടെ ഇങ്ങനുള്ള സിനിമ മതി, ഈ സംവിധായകരുടെ സിനിമകള്‍ മതി എന്നൊക്കെ ഇത്തരക്കാര്‍ തീരുമാനിക്കുകയാണെന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.

അഖില്‍ മാരാരിന്റെ വാക്കുകള്‍മലയാളത്തില്‍ ഇറങ്ങുന്ന ഇരുന്നൂറ് സിനിമകളില്‍ തിയേറ്റില്‍ കളക്ട് ചെയ്യുന്നത് കേവലം പത്തോ പതിനഞ്ചോ സിനിമകള്‍ മാത്രമാണ്. ദ്വയാര്‍ത്ഥം എന്നു പറയുന്നത് പല രീതിയില്‍ ഉപയോഗിക്കാം. സ്ത്രീ വിരുദ്ധതതയില്‍ വരുന്ന ദ്വയാര്‍ത്ഥമാണോ ദോഷം?. എന്റെ ‘താത്വിക അവലോഹനം’ എന്ന ചിത്രത്തില്‍ നക്‌സല്‍ ആയുള്ള കഥാപാത്രം ഒരു ഡയലോഗ് പറയുന്നുണ്ട്, ചെസു കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പറയുന്നതാണ്. ‘വെട്ടേണ്ടത് മന്ത്രിമാരുടെ തലയല്ലേ മിസ്റ്റര്‍, രാജാവൊക്കെ എത്രയോ ഭേദം’ എന്നാണ് ആ ഡയലോഗ്. അവിടെ പൊളിറ്റിക്കലി ഉള്ള ദ്വയാര്‍ത്ഥമാണ് ഞാന്‍ ഉദ്ദേശിച്ചത്.

അടുത്ത സമയത്ത് വയലാര്‍ അവാര്‍ഡ് കിട്ടിയ ഹരീഷിന്റെ പുസ്തകത്തെ വിമര്‍ശിച്ചുകൊണ്ട് ഞാന്‍ പറഞ്ഞ വരികണ്ട് ‘ഹൃദയവനി നിന്‍ ഹൃദയവനത്തിലെ മലര്‍വാടം ഒരുവട്ടം തുറക്കുകില്ലേ, അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും നുകരുവാന്‍ അനുവാദം തരുകയില്ലേ’ ഇന്നിത് ആരോടെങ്കിലും ചോദിച്ചാല്‍ വളരെ സ്വഭാവികമായി ഉപയോഗിക്കുന്ന മോശപ്പെട്ട ഒരു വാക്കായിരിക്കാം. ഒരു കവി രതിയേയും മനുഷ്യന്റെ ജീവിത രീതിയകളേയും ആഗ്രഹങ്ങളേയും വികാരങ്ങളെയുമൊക്കെ സാഹിത്യപരമായി അവതരിപ്പിച്ചിരുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുവന്നുകൊണ്ടിരുന്നത്. മലയാള സിനിമയെ വിമര്‍ശിക്കുകയാണെങ്കില്‍ മലയാളത്തിലെ തലതൊട്ടപ്പന്മാരായ സാഹിത്യകാരന്മാരെ തൊട്ട് വിമര്‍ശിച്ച് തുടങ്ങണം. എം ടി സാറിനേപ്പോലും വിമര്‍ശിക്കേണ്ട ഒരു സാഹചര്യമുണ്ടാകും.

ആരാണ് സിനിമയുടെ പ്രേക്ഷകര്‍?, അയ്യായിരത്തോളം വരുന്ന സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന, ലോകത്തുള്ള സിനിമ മുഴുവന്‍ കണ്ടിണ്ട്, ഇതായിരിക്കണം സിനിമ, ഇവിടെ ഇങ്ങനുള്ള സിനിമ മതി എന്ന് ചിന്തിക്കുന്ന ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷങ്ങളായി വരുന്ന കുറച്ച് പേരിവിടെയുണ്ട്. ഇവരാണ് മലയാള സിനിമയുടെ ഏറ്റവും വലിയ ശാപം. ഒരു മലയാള സിനിമയെന്നാല്‍ അത് മലയാള സിനിമ തന്നെയാകണം. മലയാളത്തില്‍ നിന്നുകൊണ്ട് എന്തിനാണ് ലോകത്തുള്ള കഥയൊക്കെ പറയുന്നത്. ഞാന്‍ കഥ പറയുന്നത് എന്റെ ചുറ്റുമുള്ള കാഴ്ചകളുടേതാണ്. മൂന്നരക്കോടി ജനങ്ങള്‍ കേരളത്തിലുണ്ട് ഇതിന്റെ പത്ത് ശതമാനം മുപ്പത്തിയഞ്ച് ലക്ഷം പേരുണ്ടാകും, അത്രയും ആളുകള്‍ തിയേറ്ററില്‍ സിനിമ കാണുന്നുണ്ടോ?, ഒരു ശതമാനമായ മൂന്നര ലക്ഷം ആളുകള്‍ തിയേറ്ററില്‍ സിനിമ കാണുന്നുണ്ടോ, അങ്ങനെയെങ്കില്‍ എല്ലാ സിനിമകള്‍ക്കും അഞ്ച് കോടി കളക്ഷനെങ്കിലും ലഭിക്കും. ആ ഒരു ശതമാനം ആളുകള്‍ പോലും തിയേറ്ററില്‍ സിനിമ കാണുന്നില്ല. ഞാന്‍ വിമര്‍ശനാത്മകമായി പറയുന്നു, സമയമുള്ളവരാണ് തിയേറ്ററില്‍ പോകുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ജോലിയും കൂലിയും ഇല്ലാതിരിക്കുന്ന വളരെ കുറച്ചുപേര്‍. അവരങ്ങ് തീരുമാനിക്കുകയാണ് ഇവിടെ, ഇങ്ങനുള്ള സിനിമ മതി, ഈ സംവിധായകരുടെ സിനിമകള്‍ മതി, എന്നൊക്കെ. സിനിമയ്ക്ക് മുന്‍പ് ജനങ്ങളെ സന്തോഷിപ്പിച്ച കലയായിരുന്നു മിമിക്രി, സ്‌കിറ്റുകളൊക്കെ ഇതിലൊക്കെ ഉപയോഗിച്ച തമാശകള്‍ പലപ്പോഴും ദ്വയാര്‍ത്ഥമുള്ള തമാശകള്‍ ആയിരുന്നു. അത് ആസ്വദിക്കുന്ന വലിയൊരു വിഭാഗം ജനതയും ഉണ്ട്.

Continue Reading
You may also like...

More in Movies

Trending

Recent

To Top