
Malayalam
‘ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ’യായി ദിലീപ്; പിറന്നാള്‍ ദിനത്തില്‍ പറക്കും പപ്പന്റെ പോസ്റ്റര്‍ പങ്കുവെച്ച് താരം
‘ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ’യായി ദിലീപ്; പിറന്നാള്‍ ദിനത്തില്‍ പറക്കും പപ്പന്റെ പോസ്റ്റര്‍ പങ്കുവെച്ച് താരം

ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമായ ‘പറക്കും പപ്പന്റെ’ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ദിലീപിന്റെ പിറന്നാളിനോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ‘ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ’ എന്നാണ് വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍.
2018 ക്രിസ്തുമസ് ദിനത്തിലാണ് പറക്കും പപ്പന് പ്രഖ്യാപിച്ചത്. എന്നാല്‍ പലകാരണങ്ങളാലും ചിത്രീകരണം നീണ്ടുപോകുക ആയിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് പറക്കും പപ്പന്.
അതേസമയം, അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒപ്പം ശരത് കുമാറും പ്രധാന വേഷത്തില്‍ എത്തുന്നു. ദിലീപിന്റെ കരിയറിലെ 147ാമത്തെ സിനിമ കൂടിയാണിത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.
വോയ്സ് ഓഫ് സത്യനാഥന് എന്ന ചിത്രമാണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്നത്. റാഫിയാണ് സംവിധായകന്. നടന് ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ എന്നിവരും അഭിനയിക്കുന്നു. ചിത്രം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് വിവരം.
27-ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളികൾക്കും മലയാള സിനിമയ്ക്കും അഭിമാനമായി നടി മീനാക്ഷി ജയൻ. ഏഷ്യൻ ന്യൂ ടാലൻ്റ് വിഭാഗത്തിൽ മികച്ച...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
സോഷ്യൽ മീഡിയയിലൂടെയാണ് ജനപ്രീതി നേടിയ താരപുത്രിയാണ് നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ്. നടനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും തിളങ്ങിയ...