
News
ആ റോള്‍ ചെയ്തതില്‍ എനിക്ക് കുറ്റബോധമുണ്ടായിരുന്നു; സല്മാന് ഖാനൊപ്പം അഭിനയിച്ചതിനെ കുറിച്ച് നടി മാഹി ഗില്‍
ആ റോള്‍ ചെയ്തതില്‍ എനിക്ക് കുറ്റബോധമുണ്ടായിരുന്നു; സല്മാന് ഖാനൊപ്പം അഭിനയിച്ചതിനെ കുറിച്ച് നടി മാഹി ഗില്‍

അനുരാഗ് കശ്യപ് ഒരുക്കിയ ദേവ് ഡിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മാഹി ഗില്‍. തന്റെ അഭിനയമികവ് പുറത്തെടുക്കാന്‍ സാധിച്ച നിരവധി സിനിമകളില്‍ മാഹിയ്ക്ക് അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതിനിടെ സല്മാന് ഖാന് നായകനായ ദബാംഗ് പോലുള്ള വാണിജ്യ ചിത്രങ്ങളിലും മാഹി അഭിനയിച്ചിട്ടുണ്ട്. അനുരാഗ് ഒരുക്കിയ ദേവ് ഡിക്കും അഭിനവ് സിന്‍ഹ ഒരുക്കിയ ഗുലാലിനും ശേഷം മാഹി അഭിനയിച്ച സിനിമയായിരുന്നു ദബാംഗ്.
എന്നാല്‍ സല്മാന് ഖാന് നായകനായ ദബാംഗില്‍ അഭിനയിക്കാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നുവെന്നാണ് മാഹി പറയുന്നത്. ‘ദേവ് ഡിയ്ക്ക് ശേഷം എനിക്ക് ഒരുപാട് അഭിനന്ദനങ്ങളും പുരസ്കാരങ്ങളും ലഭിച്ചിരുന്നു. എന്നെ സൈന്‍ ചെയ്യാന്‍ ആളുകള്‍ തയ്യാറായിരുന്നു. പക്ഷെ ഞാന്‍ ദബാംഗ് ചെയ്തത് എനിക്ക് തിരിച്ചടിയായി. നിര്‍മ്മാതാക്കള്‍ എനിക്ക് ചെറിയ റോളുകള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങി. എനിക്ക് സങ്കടം തോന്നി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല.
ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നയാളാണ്. അത് സംഭവിക്കേണ്ടത് തന്നെയായിരുന്നുവെന്നാണ് കരുതുന്നത്. ആ റോള്‍ ചെയ്തതില്‍ എനിക്ക് കുറ്റബോധമുണ്ടായിരുന്നു. ഇന്നത് ഇല്ല’ എന്നാണ് താരം പറഞ്ഞത്. ചിത്രത്തില്‍ അര്‍ബാസ് ഖാന്റെ കാമുകിയുടെ വേഷമായിരുന്നു മാഹി അവതരിപ്പിച്ചത്. ഒരു വാണിജ്യ സിനിമയുടെ ഭാഗമായത് തനിക്ക് ഗുണം ചെയ്തില്ലെന്നും തിരിച്ചടിയായെന്നുമാണ് മാഹി പറയുന്നത്.
‘എന്റെ കാര്യത്തില്‍ അത് തിരിച്ചടിയായി. ആ നിമിഷം എന്റെ കരിയര്‍ അവസാനിച്ചു. എനിക്ക് സഹേബ് ബീവി ഓര് ഗ്യാങ്സ്റ്റര്‍ പരമ്പര ഓഫര്‍ ചെയ്ത തിഗ്മാന്‍ഷു ധൂലിയ സാറിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു” എന്നാണ് മാഹി പറയുന്നത്. പിന്നീട് ദബാംഗിന്റെ രണ്ടാം ഭാഗത്തിലും മാഹി അഭിനയിച്ചിരുന്നു. എന്നാല്‍ അതില്‍ അഭിനയിക്കാന്‍ തനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നുവെന്നും പക്ഷെ അര്‍ബാസിന്റെ നിര്‍ബന്ധം മൂലമാണ് അഭിനയിച്ചതെന്നുമാണ് മാഹി പറയുന്നത്.
അര്‍ബാസ് ആയിരുന്നു സിനിമയുടെ സംവിധാനം. തന്റെ കഥാപാത്രം വളരെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞതിനാലാണ് അഭിനയിച്ചതെന്നാണ് താരം പറയുന്നത്. എന്നാല്‍ സിനിമയുടെ മൂന്നാം ഭാഗത്തിനായി തന്നെ സമീപിച്ചില്ലെന്നും മാഹി പറയുന്നുണ്ട്. തിഗ്മാന്‍ഷു ധൂലിയ ഒരുക്കിയ മൂന്ന് സിനിമകളുടെ പരമ്പരയാണ് സഹേബ് ബീവി ഓര് ഗ്യാങ്സ്റ്റര്‍. പരമ്പരയിലെ മൂന്ന് ചിത്രങ്ങളിലേയും പ്രധാന വേഷം മാഹിയായിരുന്നു ചെയ്തത്. ജിമ്മി ഷേര്‍ഗില്‍ ആയിരുന്നു മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. മൂന്നാം ഭാഗത്തില്‍ സഞ്ജയ് ദത്തുമുണ്ടായിരുന്നു.
2003 ല്‍ പുറത്തിറങ്ങിയ ഹാവായേന് എന്ന ചിത്രത്തിലൂടെയായിരുന്നു മാഹിയുടെ അരങ്ങേറ്റം. പിന്നീട് ഹിന്ദിയിലും പഞ്ചാബിയിലുമൊക്കെ അഭിനയിച്ചു. അനുരാഗ് കശ്യപ് ഒരുക്കിയ ദേവ് ഡിയിലൂടെയാണ് താരമായി മാറുന്നത്. തുടര്‍ന്ന് ഗുലാല്‍, ദബാംഗ്, നോട്ട് എ ലവ് സ്റ്റോറി, സഹേബ് ബീവി ഓര് ഗ്യാങ്സ്റ്റര്‍, പാന്‍ സിംഗ് തോമര്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഹിന്ദിയിലും പഞ്ചാബിയിലും സജീവ സാന്നിധ്യമാണ്. ഒടിടി സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ഇതിനിടെ മാഹി സംവിധാനത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...