
Actress
‘വേറെ വഴിയില്ലാത്തതുകൊണ്ട് അവസാനം ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു’; ബീനആന്റണിയുടെ തീരുമാനം, കട്ട സപ്പോർട്ടുമായി ആരാധകർ
‘വേറെ വഴിയില്ലാത്തതുകൊണ്ട് അവസാനം ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു’; ബീനആന്റണിയുടെ തീരുമാനം, കട്ട സപ്പോർട്ടുമായി ആരാധകർ

പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. സീരിയലുകളിലാണ് ഇരുവരും ഇപ്പോൾ സജീവമായിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്
അടുത്തിടെ ഭാര്യ ഉപേക്ഷിച്ച് പോയിയെന്ന് പറഞ്ഞ് മനോജ് യുട്യൂബിൽ പങ്കുവെച്ചൊരു വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. മനോജ് വീഡിയോയ്ക്ക് നൽകിയ തലക്കെട്ട് കണ്ട് പലരും ബീന ആന്റണിയും മനോജും പിരിഞ്ഞുവെന്ന് തെറ്റിദ്ധരിച്ചു. പിന്നീട് വീഡിയോ കണ്ടപ്പോഴാണ് മനോജ് അഭിനയിക്കുന്ന സീരിയിലെ പുതിയ മാറ്റങ്ങളെ കുറിച്ചാണ് വീഡിയോയിൽ പറയുന്നതെന്ന് മനസിലായത്.
അവസാനം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ തലക്കെട്ട് വെച്ചതിൽ മനോജ് ഖേദം പ്രകടിപ്പിച്ചു.
ഇപ്പോഴിത ബീന സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ബീനയും വർക്കൗട്ടിനായി ജിമ്മിൽ ചേർന്നിരിക്കുകയാണ്. ‘വേറെ വഴിയില്ലാത്തതുകൊണ്ട് അവസാനം ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു’ എന്നാണ് ബീന ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്.
കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് തന്നെ ബീനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ബീനയുടെ പുതിയ തീരുമാനം താരത്തിന്റെ ആരാധകരേയും സന്തോഷിപ്പിച്ചിട്ടുണ്ട്. ഗുഡ് ലക്ക് ചേച്ചി, നല്ല തീരുമാനം, അടിപൊളി ചേച്ചി ഇതൊരു ചലഞ്ചായി എടുക്കൂ, നല്ല മാറ്റങ്ങൾ കാണാനുണ്ട്’, എന്നൊക്കെയാണ് ബീന ആന്റണിയെ അഭിനന്ദിച്ച് ആരാധകർ കുറിച്ചത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...