യുഎസ് ട്രിപ്പിന് ശേഷം മൂകാംബികയിലെത്തി എംജി ശ്രീകുമാറും ലേഖയും !
Published on

മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാറിനെയും പ്രേക്ഷകർക്ക് വളരെയധികം സുപരിചിതമാണ്. എപ്പോഴും ഏത് പരിപാടിക്ക് പോയാലും ഇരുവരും ഒരുമിച്ച് തന്നെ ഉണ്ടാകും. സംഗീത കുടുംബത്തിലെ ഇളംതലമുറക്കാരനായ അദ്ദേഹത്തിന് മികച്ച അവസരങ്ങളായിരുന്നു തുടക്കത്തിലേ ലഭിച്ചത്. ആലാപനത്തിന് പുറമെ സംഗീത സംവിധാനവും വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു. എംജി ശ്രീകുമാറിന്റെ ഭാര്യയായ ലേഖ ശ്രീകുമാറും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സോഷ്യല്‍മീഡിയയിലൂടെയായി ലേഖയും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. മൂകാംബിക ക്ഷേത്രസന്ദര്‍ശനത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
മൂകാംബിക ദര്‍ശനമെന്ന ക്യാപ്ഷനോടെയായാണ് എംജി ശ്രീകുമാര്‍ ചിത്രം പങ്കിട്ടത്. ഉഡുപ്പിയിലും മുരുഡേശ്വറിലുമൊക്കെ എംജിയും ലേഖയും പോയിരുന്നു. ലേഖയും ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. യുഎസ് ട്രിപ്പിന് ശേഷമായാണ് ഇരുവരും മൂകാംബികയിലേക്കെത്തിയത്. മൂകാംബിക ദേവിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നേരത്തെ എംജി തുറന്നുപറഞ്ഞിരുന്നു. വര്‍ഷങ്ങളായുള്ള ലിവിങ് റ്റുഗദര്‍ ജീവിതത്തിന് ശേഷമായി മൂകാംബികയില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്.
നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി കമന്റുകളുമായെത്തിയത്. വിമര്‍ശനങ്ങള്‍ക്കും ആശംസകള്‍ക്കുമെല്ലാം എംജി മറുപടിയേകിയിരുന്നു. കഴുത്തിലെ ഒരു ലോക്കറ്റ് കിട്ടിയാല്‍ മതി എന്റെ കുടുംബം രക്ഷപ്പെടുമെന്നായിരുന്നു ഒരാളുടെ കമന്റ്. ബ്രദര്‍ ചെറിയ ഗ്രാംസ് ഗോള്‍ഡേയുള്ളൂ. തരാം എന്നായിരുന്നു എംജിയുടെ മറുപടി. കഴുത്തില്‍ ഇഷ്ടം പോലെ ലോക്കറ്റുകള്‍ ഉണ്ടല്ലോ, ഭാരം തോന്നാറില്ലേ, ഓരോന്നിനും പൈനായിരത്തില്‍ കൂടുതല്‍ വില കാണില്ലേയെന്നായിരുന്നു വേറൊരാളുടെ ചോദ്യം. എന്തിനാ, കുഞ്ഞേ ഭാരം ഞാന്‍ താങ്ങിക്കോളാമെന്നായിരുന്നു എംജിയുടെ മറുപടി.
വിവാഹത്തിന് മുന്‍പ് 15 വര്‍ഷം ലിവിങ്ങ് റ്റുഗദര്‍ ജീവിതമായിരുന്നു. പ്രേമത്തിന് കണ്ണില്ല, കാതില്ല എന്നൊക്കെ പറയുന്നത് ഞങ്ങളുടെ കാര്യത്തില്‍ യാഥാര്‍ത്ഥ്യമായിരുന്നു. അന്നത്തെ കാലത്ത് ലിവിങ് റ്റുഗദര്‍ വലിയൊരു സാഹസം തന്നെയായിരുന്നു. ചെങ്ങന്നൂരില്‍ ഒരു ആയുര്‍വേദ ചികിത്സയ്ക്ക് പോയ സമയത്ത് ഒരു മാഗസിന് അഭിമുഖം കൊടുത്തിരുന്നു. വിവാഹിതരാവാന്‍ താല്പര്യമുണ്ടോയെന്ന് അവര്‍ ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ഞങ്ങളുടെ മറുപടി. എംജി ശ്രീകുമാര്‍ വിവാഹിതനായി എന്നായിരുന്നു ആ മാഗസിനില്‍ വന്നതെന്നും അങ്ങനെയാണ് വിവാഹം പെട്ടെന്നായതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
വിവാഹ വാര്‍ത്ത പുറത്തുവന്നതോടെയാണ് മൂകാംബികയിലേക്ക് പോയത്. അമ്മയോട് വിവാഹത്തെക്കുറിച്ച് വിളിച്ച് പറഞ്ഞിരുന്നു. നിന്റെ ജീവിതമാണ്, നിനക്ക് ഇഷ്ടപ്പെട്ടത് തന്നെ നടക്കട്ടെയെന്നായിരുന്നു അമ്മയുടെ മറുപടി. മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായതിന് ശേഷം തിരുവനന്തപുരത്തെത്തിയപ്പോളാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ദൈവാനുഗ്രഹത്തില്‍ ഞങ്ങളിപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നുവെന്നും എംജി ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...