Connect with us

‘ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍; കാളിദാസിനൊപ്പമുള്ള വീഡിയോയുമായി തരിണി

Social Media

‘ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍; കാളിദാസിനൊപ്പമുള്ള വീഡിയോയുമായി തരിണി

‘ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍; കാളിദാസിനൊപ്പമുള്ള വീഡിയോയുമായി തരിണി

ജീവിതപങ്കാളിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് നടൻ കാളിദാസ് ജയറാം അടുത്തിടെ എത്തിയിരുന്നു. കലിംഗരായർക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം പുറത്ത് വിട്ടത്. കാളിദാസിന്റെ പ്രണയചിത്രത്തിന് സഹോദരി മാളവിക ജയറാം, കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, ഗായത്രി ശങ്കർ, നൈല ഉഷ, നമിത, സഞ്ജന, മിഥുൻ രമേശ് തുടങ്ങി നിരവധിപേർ കമന്റുകളുമായി എത്തി

ഇപ്പോഴിതാ കാളിദാസ് ജയറാമിനൊപ്പമുള്ള അവധിക്കാല യാത്രയുടെ വിഡിയോ പങ്കുവച്ച് തരിണി. കാളിദാസിനൊപ്പം ദുബായിൽ കറങ്ങുന്നതിന്റെ വിഡിയോയാണ് തരിണി ഇപ്പോൾ ഷെയര്‍ ചെയ്തിരിക്കുകയാണ്. ‘ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍’ എന്ന കുറിപ്പും വിഡിയോയ്ക്കൊപ്പമുണ്ട്.

ഇക്കഴിഞ്ഞ ഓണാഘോഷവുമായി ബന്ധപ്പെട്ട് കാളിദാസിന്റെ വീട്ടിലെത്തിയ പുതിയ അതിഥിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജയറാം, പാര്‍വതി, മാളവിക എന്നിവര്‍ക്കൊപ്പം തരിണിയുമുള്ള കുടുംബചിത്രമായിരുന്നു കാളിദാസ് ജയറാം അന്ന് പങ്കുവെച്ചത്. ഇതോടെയാണ് കാളിദാസ് ജയറാമും തരുണിയും പ്രണയത്തിലാണ് എന്ന വാര്‍ത്ത പരന്നത്. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരുണി. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി മോഡലിങ്ങ് മേഖലയില്‍ സജീവമാണ്.

കാളിദാസ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് തമിഴ് ചിത്രമായ ‘നക്ഷത്തിരം നഗര്‍കിരത്’ ആണ്. പാ രഞ്‍ജിത്ത് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. ഛായാഗ്രഹണം എ കിഷോര്‍ കുമാര്‍ ആയിരുന്നു. തെന്‍മ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് ലഭിച്ചിരുന്നു. കാളിദാസ് ജയറാം നായകനായ ചിത്രത്തില്‍ നായികയായത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്‍ണന്‍, സുബത്ര റോബര്‍ട്ട്, ‘സര്‍പട്ട പരമ്പരൈ’ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തി.

Continue Reading
You may also like...

More in Social Media

Trending

Recent

To Top