
Malayalam Breaking News
എത്ര പ്രതിഫലം തന്നാലും ഇനി നരസിംഹം പോലൊരു സിനിമ ചെയ്യില്ല !! കാരണം വ്യക്തമാക്കി രഞ്ജിത്ത്…
എത്ര പ്രതിഫലം തന്നാലും ഇനി നരസിംഹം പോലൊരു സിനിമ ചെയ്യില്ല !! കാരണം വ്യക്തമാക്കി രഞ്ജിത്ത്…
Published on

എത്ര പ്രതിഫലം തന്നാലും ഇനി നരസിംഹം പോലൊരു സിനിമ ചെയ്യില്ല !! കാരണം വ്യക്തമാക്കി രഞ്ജിത്ത്…
എത്ര വലിയ തുക ഓഫര്‍ ചെയ്താലും നരസിംഹം പോലെ ഒരു ചിത്രം ഇനി ഒരിക്കലും ചെയ്യില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്. ഒരേ ഗണത്തിൽ പെട്ട ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്നാൽ സംവിധായകന് എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും ബോറടിക്കുമെന്നും വ്യത്യസ്തങ്ങളായ സിനിമകള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ തന്നെ എപ്പോഴും ത്രില്ലടിപ്പിക്കാറുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞു.
“മിക്കപ്പോഴും ആളുകള്‍ ചോദിച്ചിട്ടുണ്ട്, ‘പാലേരിമാണിക്യം’, ‘തിരക്കഥ’ പോലുള്ള ചിത്രങ്ങള്‍ എന്തിനാണ് ചെയ്യുന്നതെന്ന്. ‘നരസിംഹം’ പോലുള്ള സിനിമകള്‍ ചെയ്തു കൂടെ എന്നും. പക്ഷെ അത്തരത്തിലുള്ള ശൈലികള്‍ മാത്രം പിന്തുടരുന്നവര് പെട്ടെന്നു തന്നെ വിസ്മരിക്കപ്പെടും. എത്ര പ്രതിഫലം തരാമെന്നു പറഞ്ഞാലും ‘നരസിംഹം’ പോലൊരു ചിത്രം ചെയ്യാന്‍ എനിക്കിനി കഴിയില്ല” – രഞ്ജിത്ത് വ്യക്തമാക്കി.
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രമാണ് നരസിംഹം. എന്നാല്‍ അത്തരം സിനിമകളില്‍ നിന്ന് മലയാള സിനിമ മാറിക്കൊണ്ടിരിക്കുകയാണ് എന്നും രഞ്ജിത് അഭിപ്രായപ്പെട്ടു.
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഡ്രാമ’യുടെ വിശേഷങ്ങൾ പങ്കുവെക്കവെയാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ‘ഡ്രാമ’ ഒരു ഫാമിലി മൂവിയാണെന്നും മനുഷ്യബന്ധങ്ങളുടെ കഥ ഹാസ്യാത്മകമായി അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണെന്നും എന്നും രഞ്ജിത്ത് പറഞ്ഞു.
Renjith not interested to do films like narasimham
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...