വിജയ്-അറ്റ്ലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ‘ദളപതി 68’ ഒരുക്കുന്നത് പുഷ്പ നിർമ്മാതാക്കൾ എന്ന് റിപ്പോർട്ട്!
Published on

തമിഴകത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസിൽ കളക്ഷൻ നേടുന്ന കൂട്ടുകെട്ടുകളിൽ ഒന്നാണ് വിജയ്-അറ്റ്ലി. . ഇരുവരും ഒന്നിച്ച തെരി, മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങൾ കളക്ഷൻ റെക്കോർഡുകൾ തന്നെ സൃഷ്ടിച്ചു. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് എത്തുന്നത്.’വാരിസ്’, ലോകേഷ് കനകരാജ് ചിത്രം എന്നിവയ്ക്ക് ശേഷം വിജയ് അറ്റ്ലിയ്ക്കൊപ്പമാകും കൈ കൊടുക്കുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിജയ്യുടെ 68-ാമത്തെ സിനിമയായിരിക്കുമിത്. ഈ ചിത്രം ‘പുഷ്പ’ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുമെന്നും സൂചനകളുണ്ട്.
2016-ൽ ‘തെരി’ക്കായാണ് വിജയ്യും അറ്റ്ലിയും ആദ്യം ഒന്നിക്കുന്നത്. 75 കോടി ബജറ്റിൽ എത്തിയ ചിത്രം 150 കോടിയ്ക്ക് മുകളിലാണ് കളക്ഷൻ നേടിയത്. പിന്നീട് ‘മെർസൽ’, ‘ബിഗിൽ’ എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങി. മെർസൽ ആഗോളതലത്തിൽ 250 കോടിയോളം രൂപ നേടിയപ്പോൾ 300 കോടിയ്ക്ക് മുകളിലായിരുന്നു ബിഗിലിന്റെ കളക്ഷൻ.
നിലവിൽ ഷാരൂഖ് ഖാൻ നായകനാകുന്ന ‘ജവാൻ’ ആണ് അറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം. ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയിൽ വിജയ് കാമിയോ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. ഷാരൂഖ് ഖാന് ഇരട്ടവേഷത്തിലാണ് എത്തുന്നത്. പ്രിയാമണിയും പ്രധാന വേഷം ചെയ്യുന്നു. യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.
ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയ ശങ്കർ – ഇഹ്സാൻ –...
തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നിവേദ തോമസും മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാനും...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...