
Actress
ഷൂട്ടിങ്ങിന് ഇടയില്‍ ആ നടന്റെ മുഖത്തു മൂന്ന് തവണ താന്‍ അടിച്ചു; തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്
ഷൂട്ടിങ്ങിന് ഇടയില്‍ ആ നടന്റെ മുഖത്തു മൂന്ന് തവണ താന്‍ അടിച്ചു; തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്

മലയാളികളുടെ പ്രിയങ്കരിയായ മേനകയുടേയും നിർമാതാവ് സുരേഷ് കുമാറിന്റേയും മകൾ കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയാണ് കീർത്തി നായികയായി അഭിനയ രംഗത്ത് എത്തുന്നത്. 2018 ൽ മഹാനാടി എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും എത്തി.
മഹേഷ് ബാബുവിനൊപ്പം തെലുങ്ക് ചിത്രമായ സര്‍ക്കാര്‍ വാരി പാട്ടയിലാണ് കീര്‍ത്തി ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് നടന്ന ചില രസകരമായ സംഭവങ്ങളെ കുറിച്ച് കീര്‍ത്തി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഷൂട്ടിങ്ങിന് ഇടയില്‍ മഹേഷ് ബാബുവിന്റെ മുഖത്തു മൂന്ന് തവണ താന്‍ അടിച്ചെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞത്.
സര്‍ക്കാറു വാരി പാട്ടാ എന്ന ചിത്രത്തിലാണ് മഹേഷ് ബാബുവും കീര്‍ത്തി സുരേഷും ഒരുമിച്ച് അഭിനയിച്ചത്. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം സിനിമയ്ക്ക് ലഭിച്ചിരുന്നു. സിനിമയുടെ സെറ്റില്‍ മഹേഷ് ബാബുവിനെ അടിക്കുന്നൊരു സീനുണ്ട്. അത് താന്‍ ഭയപ്പെട്ടിരുന്നുവെന്നാണ് കീര്‍ത്തി പറയുന്നത്. ഇക്കാര്യം പലര്‍ക്കും അറിയില്ലായിരുന്നു. ‘മഹേഷ് ബാബുവിന്റെ മുഖത്ത് മൂന്ന് തവണ തനിക്ക് അടിക്കേണ്ടി വന്നതായിട്ടാണ് കീര്‍ത്തി പറയുന്നത്.
സിനിമയുടെ അവസാനത്തില്‍ ഒരു ചിത്രീകരണ വേളയില്‍ എന്റെ ഭാഗത്ത് നിന്ന് ഒരു പിശക് സംഭവിച്ചിരുന്നു. ഞാന്‍ അബദ്ധത്തില്‍ അദ്ദേഹത്തിന്റെ മുഖത്ത് അടിച്ചു. ഒരു തവണയല്ല മൂന്ന് തവണ . നിരന്തരം അടി വന്നതോടെ ഞാന്‍ നിന്നോട് എന്തേലും തെറ്റ് ചെയ്തോന്ന് അദ്ദേഹം ചോദിച്ചു. ഇതോടെ അറിയാതെ ചെയ്ത തെറ്റിന് ഞാന്‍ മാപ്പ് പറയുകയും ചെയ്തിരുന്നുവെന്ന്’ കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണ വാർത്ത പുറത്തെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ...
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെയാണ് ഷെഫാലി...