തൃപ്തിയുള്ള സിനിമകൾ വരുമ്പോൾ ചെയ്യണമെന്നാണ് ആഗ്രഹം, അല്ലാതെ എപ്പോഴും സിനിമ ചെയ്യണം എന്ന ചിന്തയില്ല ;തുറന്ന് പറഞ്ഞ് നിവിൻ
Published on

മലയാള സിനിമയിലെ യുവനടനമാരിൽ ശ്രദ്ധയനാണ് നിവിന്‍ പോളി .വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2010ല്‍ പ്രദര്‍ശനത്തിനെത്തിയ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രത്തിനുശേഷം ചലച്ചിത്രരംഗത്തുനിന്നും നിരവധി അവസരങ്ങള്‍ നിവിന്‍ ലഭിച്ചു.
2011ല്‍ ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2012ല്‍ പുറത്തിറങ്ങിയ തട്ടത്തില്‍ മറയത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ നിർമ്മാതാവെന്ന രീതിയിൽ പ്രേക്ഷകർക്ക് തൃപ്തിയുള്ള സിനിമകൾ കൊടുക്കണം എന്ന് നിവിൻ പോളി. തിയേറ്ററിൽ ഒരു സിനിമ കാണുമ്പോൾ ആ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് കിട്ടണം എന്നും അങ്ങനെയുള്ള സിനിമകളാണ് ചെയ്യേണ്ടത് എന്നും നിവിൻ പോളി പറഞ്ഞു. പടവെട്ട് സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രേക്ഷകർക്ക് തൃപ്തിയുള്ള സിനിമകൾ കൊടുക്കണം. വളരെ അപ്ഡേറ്റഡായി സിനിമകൾ കണ്ടുകൊണ്ടിരിക്കുന്ന ആളുകൾ ആണ്. ഒടിടി ഒക്കെ വന്നതിന് ശേഷം ചലച്ചിത്ര നിർമ്മാണവും അതിന്റെ നിലവാരവും കഥ പറച്ചിലിന്റെ രീതികളുമെല്ലാം പുതുമയുള്ളതാവണം എന്നാഗ്രഹിക്കുന്ന പ്രേക്ഷകരാണ് നമ്മുടെ മുന്നിൽ. അപ്പോൾ തിയേറ്ററിൽ വന്ന് ഒരു സിനിമ കാണുമ്പോൾ ആ എക്സ്പീരിയൻസ് കിട്ടണം എന്ന ആഗ്രഹമുണ്ട്. അതില്ലാതാകുമ്പോഴാണ് നമുക്ക് ഒരു തൃപ്തിക്കുറവ് തോന്നുന്നത്.
അങ്ങനെയുള്ള സിനിമകൾ സമീപ കാലത്ത് ഹിറ്റടിച്ചിട്ടുമുണ്ട്. സിനിമ നിർമ്മിക്കുന്ന സമയത്ത് എല്ലാം ബ്ലോക്ക്ബസ്റ്റർ സിനിമകൾ ചെയ്യാൻ കഴിയുമെന്ന് പറയാൻ പറ്റില്ല. കോമേഷ്യൽ എന്റർടെയ്നർ സിനിമകൾ പ്രൊഡ്യൂസ് ചെയ്യാം കുഴപ്പമില്ല. ചില സമയത്ത് നമുക്ക് ഇഷ്ടമുള്ള കഥകൾ വരും. പക്ഷെ വരുന്ന എല്ലാം നമുക്ക് നിർമ്മിക്കാനാകില്ലല്ലോ.
സിനിമയിൽ ഗ്യാപ് എടുത്തതിനെ കുറിച്ച് നിവിൻ പറഞ്ഞത്, തൃപ്തിയുള്ള സിനിമകൾ വരുമ്പോൾ ചെയ്യണമെന്നതാണ് എന്റെ ആഗ്രഹം. അല്ലാതെ എപ്പോഴും സിനിമ ചെയ്യണം എന്ന ചിന്തയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. എന്നോട് പലരും പറയാറുണ്ട്, വെറുതേയിരിക്കുന്ന സമയത്ത് ഇപ്പോൾ രണ്ട് സിനിമകൾ ചെയ്ത് തീർന്നേനെ എന്ന്. പക്ഷെ പെട്ടന്ന് പെട്ടന്ന് സിനിമകൾ ചെയ്യണമെന്നില്ല.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം മെയ് ഇരുപത്തിമൂന്നിന്...
ടൊവിനോ തോമസ് നായകനായ നരി വേട്ട എന്ന ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ്...
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...