
News
നടി വൈശാലി ടക്കറിന്റെ മരണം; അയല്‍വാസികളായ ദമ്പതിമാരുടെ പേരില്‍ കേസെടുത്ത് പോലീസ്
നടി വൈശാലി ടക്കറിന്റെ മരണം; അയല്‍വാസികളായ ദമ്പതിമാരുടെ പേരില്‍ കേസെടുത്ത് പോലീസ്

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ഹിന്ദി സീരിയല്‍ നടി വൈശാലി ടക്കറിന്റെ മരണ വിവരം പുറത്തെത്തുന്നത്. ഇപ്പോഴിതാ നടിയുടെ മരണത്തില്‍ ആ ത്മഹത്യാപ്രേരണക്കുറ്റത്തിന് അയല്‍വാസികളായ ദമ്പതിമാരുടെ പേരില്‍ മധ്യപ്രദേശ് പോലീസ് കേസെടുത്തു എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്.
രാഹുല്‍ നവ്ലാനി, ഭാര്യ ദിഷ എന്നിവരുടെ പേരിലാണ് കേസെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. നടിയുടെ വീട്ടില്‍നിന്നു കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ രാഹുല്‍ മാനസികമായി പീഡിപ്പിച്ചതായി പറയുന്നു. വൈശാലിയുടെ വിവാഹാലോചനകള്‍ അറിഞ്ഞതുമുതല്‍ രാഹുല്‍ ശല്യപ്പെടുത്തിയതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു.
വൈശാലിയുടെയും രാഹുലിന്റെയും അച്ഛന്മാര് കച്ചവട പങ്കാളികളാണെന്ന് അസിസ്റ്റന്റ് കമ്മിഷണല്‍ മോത്തിയുര്‍ റഹ്മാന് പറഞ്ഞു. പണ്ടേ പരസ്പരം അറിയുന്നവരാണ് വൈശാലിയും രാഹുലും.
ഇയാളും ഭാര്യയും ഇന്ദോറിലെ വീട്ടിലില്ലെന്നും വീടുപൂട്ടി എവിടെയോ പോയെന്നും റഹ്മാന് പറഞ്ഞു. ഞായറാഴ്ച ഇന്ദോറിലെ സായിബാഗ് കോളനിയിലെ വീട്ടിലാണ് ഇരുപത്തിയൊമ്പതുകാരിയായ വൈശാലിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...