
News
തായ്കൊണ്ടോ മത്സരത്തില്‍ വിജയി ആയി ഷാരൂഖിന്റെ മകന്; മകന് സ്നേഹ ചുംബംനം നല്കി നടന്; ചിത്രങ്ങള്‍ കാണാം
തായ്കൊണ്ടോ മത്സരത്തില്‍ വിജയി ആയി ഷാരൂഖിന്റെ മകന്; മകന് സ്നേഹ ചുംബംനം നല്കി നടന്; ചിത്രങ്ങള്‍ കാണാം
Published on

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താര കുടുംബമാണ് ഷാരൂഖ് ഖാന്റേത്. ഇപ്പോഴിതാ ഷാരൂഖിന്റെ ഇളയ മകന് അബ്രഹാമിനെ ആശംസകള്‍ കൊണ്ട് പൊതിയുകയാണ് ആരാധകര്‍. തായ്കൊണ്ടോ മത്സരത്തില്‍ വിജയി ആയിരിക്കുകയാണ് അബ്രഹാം. നിരവധി പേരാണ് താരപുത്രന് ആശംസകളുമായി രംഗത്തെത്തുന്നത്. ഞായറാഴ്ച ആയിരുന്നു തായ്കൊണ്ടോ അക്കാദമിയില്‍ മത്സരങ്ങള്‍ നടന്നത്.
നിരവധി കുട്ടികള്‍ പങ്കെടുത്ത മത്സരം കാണാനായി ഷാരൂഖാന് സകൂടുംബം എത്തിയിരുന്നു. വിജയി ആയ അബ്രഹാമിനെ മെഡല്‍ അണിയിക്കുകയും ചുംബനം നല്‍കുകയും ചെയ്യുന്ന ഷാരൂഖിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്. മുന്‍പ് ആര്യന് ഖാനും സുഹാനയും തായ്കൊണ്ടോ അഭ്യസിച്ചത് ഈ അക്കൗദമിയില്‍ ആയിരുന്നു. കരീന കപൂര്‍ സെയ്ഫ് അലി ഖാന് ദമ്പതികളുടെ മകന് തൈമൂര്‍, കരിഷ്മ കപൂറിന്റെ മകന് വിയാന്‍ എന്നിവരും മത്സരത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം, ജവാന് എന്ന സിനിമയാണ് അടുത്തിടെ ഷാരൂഖ് ഖാന് പൂര്‍ത്തി ആക്കിയത്. അറ്റ്ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താര ആണ് നായിക. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ആക്ഷന്‍ എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ‘ജവാന്റെ’ റിലീസ് തീയതി 2023 ജൂണ്‍ രണ്ട് ആണ്. കിംഗ് ഖാന് ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം. ‘സീറോ’യായിരുന്നു ഷാരൂഖ് ഖാന് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കിളിമാനൂർ പാപ്പാല ജുമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...