ഈ പൊങ്കലിന് വിജയ്-അജിത് പോരാട്ടം!

തമിഴ് നാട് ബോക്സ് ഓഫീസിൽ വരുന്ന പൊങ്കലിന് വമ്പൻ പോരാട്ടമാണ് നടക്കാൻ പോകുന്നതെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത് .ദളപതി വിജയ് നായകനാവുന്ന വാരിസ് എന്ന ചിത്രം 2023 പൊങ്കൽ റിലീസായാണ് എത്തുന്നത് . ഇപ്പോഴിതാ, തല അജിത് നായകനാവുന്ന പുതിയ ചിത്രം തുനിവ് അടുത്ത വർഷം പൊങ്കൽ റിലീസ് തന്നെയാണ് ലക്ഷ്യമിടുന്നതെന്ന വാർത്തകളാണ് വരുന്നത്.
അജിത് നായകനായി എത്തുന്ന പുതിയ ചിത്രം ‘തുനിവ്’-തുനിവിന്റെ ബാങ്കോക്ക് ഷെഡ്യൂൾ പൂര്‍ത്തിയായി. അജിത്തിന്റെ അവസാനം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എച്ച്. വിനോദ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. . അടുത്തവര്‍ഷം ജനുവരിയില്‍ പൊങ്കല്‍ റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. മഞ്ജുവാര്യര്‍ ആണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഒരു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട ത്രില്ലര്‍ ചിത്രമാണിതെന്നാണ് സൂചന.
ചിരവ് ഷാ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിനായി ജിബ്രാന് സംഗീതം നല്കുന്നു. ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാന്‍ മോഹന്‍ലാലുമായി ചര്‍ച്ചകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേരത്തേ അജിത് മുഖ്യ വേഷത്തിലെത്തിയ ഹെയ്സ്റ്റ് ത്രില്ലര്‍ ചിത്രം മങ്കാത്ത താരത്തിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയ ചിത്രമാണ്. നേരത്തേ ധനുഷിന്റെ നായകനായി അസുരന് എന്ന ചിക്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാകും ഇത്.
അതേസമയം വിജയ് നായകനാകുന്ന 66-ാമത് ചിത്രമനു ‘വാരിസ്’രശ്മിക മന്ദാനയാണ് ചിത്രത്തിൽ വിജയ്യുടെ നായികയായി വേഷമിടുന്നത്. വിജയും രശ്മികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘വാരിസ്’. ചിത്രത്തിൽ വിജയ്ക്കൊപ്പം പ്രകാശ് രാജു൦ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘വാരിസ്’.
പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമിക്കുന്ന ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് തമൻ ആണ്.
തമിഴിലെ ഏറ്റവും വലിയ രണ്ടു താരങ്ങളായ ദളപതി വിജയ്, തല അജിത് എന്നിവർ നേർക്കുനേർ വരുമോയെന്നുള്ള ആകാംഷയിലാണ് ഇപ്പോൾ പ്രേക്ഷകർ.
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...