Connect with us

‘രണ്ടുപേരും ജോലി ചെയ്താൽ ഒരു കുടുംബം സന്തോഷമായിരിക്കില്ല’;- ജയറാം!

Movies

‘രണ്ടുപേരും ജോലി ചെയ്താൽ ഒരു കുടുംബം സന്തോഷമായിരിക്കില്ല’;- ജയറാം!

‘രണ്ടുപേരും ജോലി ചെയ്താൽ ഒരു കുടുംബം സന്തോഷമായിരിക്കില്ല’;- ജയറാം!

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം പാര്‍വ്വതിയുടേത് .ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ നായിക ആയിരുന്നു പാർവ്വതി എന്ന അശ്വതി. സിനിമയിൽ മിന്നിത്തിളങ്ങി നൽക്കുമ്പോഴായിരുന്നു നടൻ ജയറാമിനെ പാർവ്വതി പ്രണയിച്ച് വിവാഹം കഴിച്ചത്. ഇപ്പോൾമലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. സിനിമകളിൽ നായികയും നായകനുമായവർ ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. അഞ്ച് വർഷത്തെ പ്രണയത്തിന് ഒടുവിൽ 1992 ലാണ് ഇരുവരും വിവാഹിതരായത്.

വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് പാർവ്വതി. വിവാഹം കഴിഞ്ഞ് നാളേറെ കഴിഞ്ഞിട്ടും പാർവതിയും ജയറാമും മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായി ഇന്നും തുടരുകയാണ്.ജയറാമിന്റെയും പാർവ്വതിയുടേയും മക്കളായ കാളിദാസ് ജയറാമും ചക്കി എന്ന മാളവികയും മലയാളികൾക്ക് സുപരിചിതരാണ്. ബാലതാമായി സിനിമയിലേക്കെത്തിയ കാളിദാസ് ഇപ്പോൾ നായകനായും അഭിനയ രംഗത്ത് തിളങ്ങി നിൽക്കുകയാണ്.

.ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, തൂവാനത്തുമ്പികൾ, അപരൻ, അധിപൻ, കിരീടം തുടങ്ങി ഒട്ടനവധി മികച്ച ഹിറ്റ് സിനിമകളിലാണ് പാർവ്വതിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. തുടർന്നാണ് ഇരുവരും ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിക്കുന്നത്. പാർവ്വതി സിനിമയിൽ തിളങ്ങി നിൽക്കുന്ന ഘട്ടമായിരുന്നു അത്. എന്നാൽ വിവാഹശേഷം പാർവ്വതി അഭിനയ ജീവിതത്തോട് വിട പറഞ്ഞു.

പ്രേക്ഷകരെ ആകെ നിരാശപ്പെടുത്തിയ തീരുമാനം ആയിരുന്നു അത്. വിവാഹ ശേഷം ജയറാമും പാർവ്വതിയും നൽകിയിട്ടുള്ള എല്ലാ അഭിമുഖങ്ങളിലും ഇരുവരോടും ഇത് സംബന്ധിച്ച ചോദ്യങ്ങൾ ആവർത്തിച്ചിരുന്നു. ഒരിക്കൽ ജയറാം കൈരളി ടിവിയിലെ ജെ ബി ജങ്ഷനിൽ എത്തിയപ്പോഴും നടനോട് ഈ ചോദ്യം ആവർത്തിക്കുകയുണ്ടായി. അന്ന് ജയറാം പറഞ്ഞ മറുപടിയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

നല്ലൊരു നടിയെ വിവാഹം കഴിച്ചിട്ട് അവരെ പിന്നെ അഭിനയിക്കാൻ വീട്ടില്ലെന്ന് ഒരു പരാതിയുണ്ടായിരുന്നു എന്നാൽ ജയറാം നല്ലൊരു നടനായപ്പോൾ ആ നിരാശമാറി പോയി എന്ന് അവതാരകനായ ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയിരുന്നു. അതിനു പിന്നാലെ അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹമെന്ന് ജയറാം പറയുന്നുണ്ട്. പാർവ്വതി തിളങ്ങി നിൽക്കുന്നതിൽ തനിക്കൊരു അപകർഷതാ ബോധം ഉണ്ടായിരുന്നുവെന്നും പലരും തന്നോട് ആ പെണ്ണിന്റെ ഭാവി കൊണ്ടുപോയി കളയുന്നത് എന്തിനാണെന്ന് ചോദിച്ചിട്ടുണ്ടെന്നും ജയറാം പറയുന്നുണ്ട്.

തങ്ങളുടെ ശക്തമായ പ്രണയം തന്നെ ആയിരുന്നുവെന്നും ജയറാം പറയുന്നു. പാർവ്വതിയുടെ ഒരിക്കലും അഭിനയിക്കേണ്ടന്ന് താൻ പറഞ്ഞിട്ടില്ലെന്നും ജയറാം വ്യക്തകമാക്കുന്നുണ്ട്. ‘ഒരു കാരണവശാലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. അവരായി എടുത്ത തീരുമാനമാണ് അത്. ഞാൻ ഇല്ലെന്ന് പറഞ്ഞു. രണ്ടു പേരും കൂടി ജോലി ചെയ്താൽ ഒരു കുടുംബം സന്തോഷമായിരിക്കില്ല. പ്രത്യേകിച്ച് സിനിമയിൽ. ഞങ്ങൾ രണ്ടുപേരും ബാങ്ക് ഉദ്യോഗസ്ഥർ ആണെങ്കിൽ കുഴപ്പമില്ല വൈകുന്നേരം അഞ്ച് മണിക്ക് തിരിച്ചെത്തും,’

‘സിനിമ ആകുമ്പോൾ അങ്ങനെയല്ല. ഒന്ന് കണ്ണൂർ ആയിരിക്കും ഒന്നും കാസർഗോഡ് ആയിരിക്കും അങ്ങനെ എവിടെയെങ്കിലും ഒക്കെ ആയിരിക്കും. ഇത് അനുഭവിക്കുന്നത് കുട്ടികൾ ആയിരിക്കും. അവരുടെ പഠിപ്പിനെ എല്ലാം ബാധിക്കും. അപ്പോൾ ഒരാൾ ജോലിക്ക് പോവുക എന്നതാണ്,’ ജയറാം പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top