
Actor
വീട്ട് ജോലിയ്ക്ക് പോയി!! ഒരു രാത്രി ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങിയോടി; ഷൈൻ
വീട്ട് ജോലിയ്ക്ക് പോയി!! ഒരു രാത്രി ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങിയോടി; ഷൈൻ

നായകനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നിൽക്കുകയാണ് ഷൈൻ ടോം ചാക്കോ. സമീപകാലത്ത് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുകയാണ് നടൻ
ഏത് കഥാപാത്രങ്ങളെയും അനായാസം ചെയ്ത് ഫലിപ്പിക്കാൻ ഷൈന്‍ സാധിക്കാറുണ്ട്.
സിനിമയില്‍ പാരമ്പര്യമോ ഗോഡ്ഫാദറോ ഇല്ലാതിരുന്നതിനാല്‍ തന്നെ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു ഷൈന്‍ ടോമിന്. ഇപ്പോഴിതാ അവസരങ്ങള്‍ കുറഞ്ഞപ്പോഴുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. മറ്റൊരു ജോലിക്ക് ശ്രമിക്കേണ്ടി വന്നതിനെക്കുറിച്ചാണ് ഷൈന്‍ ടോം ചാക്കോ മനസ് തുറക്കുന്നത്.
ഒരിക്കല്‍ മാത്രം സിനിമ വിട്ട് വേറെ ജോലിക്ക് പോകാനുള്ള ശ്രമം ഞാന്‍ നടത്തിയിട്ടുണ്ട്. അഭിനയിക്കാനുള്ള അവസരങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ ആയിരുന്നു അങ്ങനെ വേറെ ജോലി നോക്കിയത്. ഏതെങ്കിലും പടത്തില്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് ഞാന്‍ കുറേ കാത്തിരുന്നു. അവസാനം വീണ്ടും ഡയറക്ഷനിലേക്ക് പോകേണ്ടി വരുമെന്ന അവസ്ഥ വന്നപ്പോള്‍ അതെനിക്ക് ഭയങ്കര ഡിപ്രസിങ് സിറ്റുവേഷനായിരുന്നു എന്നാണ് ഷൈന്‍ പറയുന്നത്.
ഇതോടെയാണ് ഷൈന്‍ മറ്റൊരു ജോലിയിലേക്ക് പോകുന്നത്. താന്‍ ആ സമയത്ത് വീടുകളിലെക്കുള്ള ഏജന്‍സികളില്‍ വര്‍ക്ക് ചെയ്യാന്‍ പോകാമെന്ന് വിചാരിച്ചുവെന്നും അങ്ങനെ വീട്ടു ജോലിക്ക് അപേക്ഷിച്ചുവെന്നുമാണ് ഷൈന്‍ പറയുന്നത്. ഒരു ദിവസം ഞാന്‍ വര്‍ക്ക് ചെയ്യാന്‍ പോയി. ഇഷ്ടപ്പെട്ട് ചെയ്യുന്നതല്ലാത്തത് കൊണ്ട് എനിക്ക് എന്തിലോ ലോക്കായ ഫീല്‍ ആയിരുന്നു. അന്ന് രാത്രി തന്നെ അവരോട് പറയാതെ ഞാന്‍ അവിടെ നിന്നും ഓടി പോന്നുവെന്നും താരം പറയുന്നുണ്ട്.
അതേസമയം, തനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടല്ല ഞാന്‍ അതില്‍ നിന്നും പിന്മാറിയതെന്നും ജോലി നമുക്ക് ഇഷ്ടമല്ലെങ്കിലും ചെയ്യേണ്ടി വരും. ഇതങ്ങനെയല്ലായിരുന്നു, ഇഷ്ടപ്പെട്ട പ്രൊഫഷനിലെത്തി അവിടത്തെ ചില പ്രതിസന്ധികള്‍ കൊണ്ട് പോകേണ്ടി വന്നതാണെന്നുമാണ് താരം പറയുന്നത്. എന്തായാലും അധികം വൈകാതെ തന്നെ ഷൈന്‍ സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ സാധിച്ചു.
വിചിത്രം ആണ് നടന്റേതായി തിയേറ്ററിൽ എത്തിയ പുതിയ ചിത്രം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിചിത്രത്തില്‍ ബാലു വര്‍ഗ്ഗീസുമൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലാല്‍, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പടവെട്ട് ആണ് റിലീസ് കാത്തു നില്ക്കുന്ന സിനിമ, പിന്നാലെ ജിന്ന്, വെള്ളേപ്പം, തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. ഈയ്യടുത്തിറങ്ങിയ കുറുപ്പ്, ഭീഷ്മ പര്‍വ്വം, തല്ലുമാല തുടങ്ങിയ സിനിമകളിലെ ഷൈന്റെ പ്രകടനം കയ്യടി നേടിയിരുന്നു.
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...