ഇന്ത്യന്‍ സിനിമകളുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുന്ന തരത്തില്‍, സിനിമാ പ്രേമികള്‍ ഇതുവരെ കാണാത്ത, മോക്യുമെന്ററി എന്ന ജോണറില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’. ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്തതും എന്നാല്‍ വളരെ കാലിക പ്രസക്തിയുള്ളതുമായ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.
ഇപ്പോഴിതാ ഈ ചിത്രം സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയാണ്. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് രാരിഷ് ജി. കുറുപ്പ് ആണ്.
ആതിര ഹരികുമാർ നായികയാകുന്ന ചിത്രത്തിൽ മെറിൻ, കണ്ണൻ നായർ, ഹരിദാസ്, ഈഷാ രേഷു തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇത് കൂടാതെ മറ്റ് 11 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. സനല്‍കുമാര്‍ ശശിധരന്റെ വഴക്ക്, താമര്‍ കെ.വി.യുടെ ആയിരത്തൊന്ന് നുണകള്‍, അമല്‍ പ്രാസിയുടെ ബാക്കി വന്നവര്‍, കമല്‍ കെ.എം. സംവിധാനം ചെയ്ത പട, പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍, അരവിന്ദ് എച്ചിന്റെ ഗ്രേറ്റ് ഡിപ്രഷന്, സിദ്ധാര്‍ത്ഥ ശിവയുടെ ആണ്, സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നിവരുടെ ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും, പ്രിയനന്ദനന്റെ ധബാരി ക്യുരുവി, അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ്, ജിയോ ബേബി, ജിതിന് ഐസക് തോമസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റ്, ഇന്ദു വി.എസിന്റെ 19 (1) എ എന്നിവയാണ് ചിത്രങ്ങള്‍.
സംവിധായകന് ആര് ശരത്ത് ചെയര്‍മാനും ജീവ കെ.ജെ., സംവിധായകരായ ഷെറി, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സിനിമകള്‍ തിരഞ്ഞെടുത്തത്.
അതേസമയം, രാജ്യാന്തര മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ എത്തുന്നുണ്ട്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത അറിയിപ്പ് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സുഹാസിനി. ഇപ്പോഴിതാ നടിയെ കുറിച്ച് നടൻ പാർത്ഥപൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘വെർഡിക്റ്റ്’ എന്ന ചിത്രത്തിന്റെ...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...